|    May 27 Sun, 2018 10:36 pm
FLASH NEWS

കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

Published : 14th November 2016 | Posted By: SMR

പുനലൂര്‍:കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അടൂര്‍ ആദിക്കാട്ടുകുളങ്ങര പൊന്മന കിഴക്കേതില്‍ ഷഐജു എന്നു വിളിക്കുന്ന ലെജു (20) ആണ് അറസ്റ്റിലായത്. ചെറിയ പൊതികളിലാക്കി വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. 110 ഗ്രാം കഞ്ചാവാണ് യുവാവില്‍ നിന്നും പിടിച്ചെടുത്തത്. എക്‌സൈസ് സംഘം ദേശീയപാതയില്‍ വാഹന പരിശോധന നടത്തുമ്പോഴാണ് ഇയാള്‍ പിടിയിലായത്. തമിഴ്‌നാട്ടിലെ വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് യുവാവ് കഞ്ചാവ് വാങ്ങിയതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. കഞ്ചാവ് അടൂര്‍ ബസ് സ്റ്റാന്‍ഡിലെത്തിച്ച് വില്‍പന നടത്തിവന്നിരുന്നയാളാണ് പിടിയിലായത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss