|    Feb 24 Sat, 2018 5:39 pm

കഞ്ചാവ് കച്ചവടം: സംഘത്തിലെ പ്രധാനി അറസ്റ്റില്‍

Published : 30th January 2017 | Posted By: fsq

 

കഠിനംകുളം: വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തി വന്ന സംഘത്തിലെ പ്രധാനിയെ കഠിനംകുളം പോലിസ് അറസ്റ്റ് ചെയ്്തു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ കഞ്ചാവ് വില്‍പന. കഠിനംകുളം പുതുവല്‍ വീട്ടില്‍ നിജു എന്ന് വിളിക്കുന്ന രതീഷ് (27) ആണ് പിടിയിലായത്. കഠിനംകുളത്ത് പുതുവല്‍ കോളനിയില്‍ വാടക വീടെടുത്താണ് രതീഷ് അടങ്ങുന്ന സംഘം കച്ചവടം നടത്തിയിരുന്നതെന്ന് പോലിസ് പറയുന്നു. ബീമാപള്ളി പ്രദേശങ്ങളില്‍ നിന്നുമാണ് രതീഷ് ഇവിടേക്ക് കഞ്ചാവ് എത്തിച്ചിരുന്നത്. തുടര്‍ന്ന് ചെറു പൊതികളാക്കി വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കുകയായിരുന്നു പതിവ്. കഴിഞ്ഞ കുറേ നാളായി ഈ വീട് പോലിസ് നിരീക്ഷിച്ച് വരികയായിരുന്നു. വില്‍ക്കാനായികൊണ്ട് വന്ന കഞ്ചാവ് പൊതിയും ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.  കഠിനംകുളം എസ്‌ഐ ഹേമന്ദ് കുമാര്‍, എസ്‌സിപിഒ സജീര്‍,  എഎസ്‌ഐ ഹുസൈന്‍ എന്നിലരടങ്ങിയ സംഘമാണ് പ്രതിയെ പടികൂടിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss