|    Jan 17 Tue, 2017 6:25 am
FLASH NEWS

കഞ്ചാവെന്ന വ്യാജേന പച്ചക്കറി നല്‍കി തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍

Published : 13th July 2016 | Posted By: SMR

അടിമാലി: കഞ്ചാവെന്ന വ്യാജേന പച്ചക്കറി നല്‍കി തട്ടിപ്പ് നടത്തിവന്ന രാജാക്കാട് മഞ്ഞകുഴി കള്ളിക്കാട്ട് ഷിന്റോയാണ് (25) ഒടുവില്‍ കുടുങ്ങിയത്. 50 ഗ്രാം കഞ്ചാവും പച്ചക്കറിയുമായാണ് അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌കാഡ് ഇയാളെ പിടികൂടിയത്.
അയല്‍ ജില്ലകളില്‍ ബന്ധങ്ങളുള്ള ഷിന്റോ കഞ്ചാവ് നല്‍കാമെന്ന് പറഞ്ഞ് ഏജന്റുമാരെ വിളിച്ചുവരുത്തും.സാമ്പിളായി സൂക്ഷിച്ചിരിക്കുന്ന കഞ്ചാവ് കാണിച്ച് കച്ചവടമുറപ്പിക്കും. ഇതിന് ശേഷം പച്ചക്കറി പൊതിഞ്ഞ് നല്‍കുന്നതായിരുന്നു ഇയാളുടെ രീതി. പച്ചക്കറി പാക്കറ്റുകളിലെല്ലാം കഞ്ചാവിന്റെ മണം ലഭിക്കാന്‍ വെള്ളത്തില്‍ കഞ്ചാവ് ലയിപ്പിച്ച ലായിനി തളിക്കും. സാധനം വാങ്ങി പോകുന്നവര്‍ സുരക്ഷിതമായ സ്ഥലത്ത് എത്തി പൊതിയഴിച്ച് നോക്കുമ്പോഴാകും അബദ്ധം പറ്റിയ കാര്യം അറിയുക.
കേസില്‍ പെടുമെന്ന ഭയത്താല്‍ കബളിപ്പിക്കപ്പെട്ട വിവരം പുറത്ത് പറയില്ല. ചൊവ്വാഴ്ച ഇതേരീതിയില്‍ തട്ടിപ്പ് നടത്താ ന്‍ പച്ചക്കറിയും 50 ഗ്രാം കഞ്ചാവുമായി വരുന്നതിനിടെയാണ് സ്‌ക്വാഡിന്റെ പിടിയിലായത്. 2 കിലോ വീതമുള്ള 5 പൊതി പച്ചക്കറിയും സാംപിള്‍ കാണിക്കാ ന്‍ കൊണ്ടുവന്ന 50 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക