|    Feb 23 Thu, 2017 6:11 am
FLASH NEWS

കഞ്ചാവു വേട്ടയ്ക്കിടയില്‍ മലയണ്ണാനുമായി ഒരാള്‍ അറസ്റ്റില്‍

Published : 4th November 2016 | Posted By: SMR

ചാത്തന്നൂര്‍: ചാത്തന്നൂര്‍ എക്‌സൈസ് സംഘം നടത്തിയ കഞ്ചാവു വേട്ടയ്ക്കിടയില്‍ മലയണ്ണാനുമായി ഒരാള്‍ അറസ്റ്റില്‍. വാളത്തുംഗല്‍ ചകിരിക്കട ഹൗസ് നമ്പര്‍ ഒന്ന് മങ്കുഴി വടക്കതില്‍ ജലീലി(46)ന്റെ വീട്ടില്‍ നിന്നാണ് മലയണ്ണാനെ പിടികൂടിയത്. ഇന്നലെ രാവിലെ 11.15ഓടെ കൊട്ടിയത്ത് നിന്നും കഞ്ചാവു പൊതികളുമായി പിടിയിലായ ജലീന്റെ വീട്ടില്‍ റെയ്ഡു നടത്തിയപ്പോഴാണ് ഇയാള്‍ കൂട്ടിലിട്ടു വളുത്തുകയായിരുന്ന മലയണ്ണാനെ കണ്ടെത്തിയത്. വയനാടന്‍ കാടുകളില്‍ കാണപ്പെടുന്നതും വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ വര്‍ഗ്ഗത്തില്‍പ്പെട്ടതാണ് മലയണ്ണാന്‍. കൊട്ടിയം കേന്ദ്രീകരിച്ച് കഞ്ചാവു കച്ചവടം നടത്തി വന്ന തഴുത്തല കമ്പിവിള വീട്ടില്‍ ഷാഹുല്‍ ഹമീദ്(56)നെയും നൂറോളം പൊതി കഞ്ചാവുമായി  അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും ബൈക്കും പിടിച്ചെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക