|    Jan 24 Tue, 2017 2:43 pm
FLASH NEWS

കഞ്ചാവു വില്‍പന ചോദ്യം ചെയ്തതിന് കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതിയെ പിടികൂടി

Published : 5th June 2016 | Posted By: SMR

ആലപ്പുഴ: കഞ്ചാവു വില്‍പന ചോദ്യം ചെയ്തയാളെ തലയില്‍ കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവിനെ നോര്‍ത്ത് സിഐ വി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ആലപ്പുഴ നെഹ്‌റുട്രോഫി വാര്‍ഡില്‍ കമ്പനിച്ചിറ വീട്ടില്‍ രാജിലാലിനെ (24)യായാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ടിനു വൈകീട്ട് ആറിനാണ് നെഹ്‌റുട്രോഫി വാര്‍ഡില്‍ വൈക്കത്തുകാരന്‍ ചിറ വീട്ടില്‍ പുരുഷന്റെ മകന്‍ സുധീഷ്‌കുമാറിനെ(40)യാണ് രാജിലാലും സുഹൃത്ത് ശ്യാമും ചേര്‍ന്നു ആക്രമിച്ചത്. തലയ്ക്കു ഗുരുതരപരിക്കേറ്റ നിലയില്‍ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുധീഷ്‌കുമാറിനു ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല.
ആക്രമണത്തിനു ശേഷം ഒളിവില്‍ പോയിരുന്ന രാജിലാലിനെ സാഹസികമായാണ് പോലിസ് പിടികൂടിയത്. ഒളിവില്‍ കഴിയുന്നതിനിടെ കായലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ബൈജു കായലില്‍ ചാടിയാണ് ഇയാളെ പിടിച്ചത്. കൂട്ടുപ്രതിയായ ശ്യാമിനെ പിടികൂടാനായിട്ടില്ല. അറസ്റ്റിലായ രാജിലാലിന്റെ പേരില്‍ അടിപിടിക്കേസുകള്‍ നിലവിലുണ്ട്. കൂട്ടുപ്രതിയായ ശ്യാമിന്റെ പേരില്‍ കഞ്ചാവുകേസും ഉണ്ട്.
എസ്‌ഐ എസ് യു പ്രമോദ്, എസ്‌സിപിഒമാരായ അമൃതരാജ്, ബൈജു, സിപിഒ വിഷ്ണു, അനീഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക