|    Feb 22 Wed, 2017 5:36 am
FLASH NEWS

കഞ്ചാവു വില്‍പനക്കാരനെ അറസ്്റ്റ് ചെയ്തു

Published : 25th November 2016 | Posted By: SMR

കോവളം: സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്കു കഞ്ചാവും മയക്കുമരുന്ന് ഉല്‍പന്നങ്ങളും വില്‍പന നടത്തിവന്ന സംഘത്തിലെ പ്രധാനിയെ കോവളം പോലിസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ പൂന്തുറ പളളിവിളാകം പുരയിടത്തില്‍ സെല്‍വനെ (34)യാണ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം സിഐ കെ ആര്‍ ബിജുവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കഴിഞ്ഞദിവസം വാഴമുട്ടം ഭാഗത്ത് കഞ്ചാവ് വില്‍പന നടത്തിക്കൊണ്ടു നില്‍ക്കുമ്പോള്‍ കോവളം എസ്‌ഐ ജി അജയകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ എഫ് അജയകുമാര്‍, എസ്‌ഐ മണികണ്ഠനാശാരി, പോലിസുകാരായ രതീന്ദ്രന്‍, സജിത് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്നു ചെറിയ പൊതികളാക്കി വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 100ഗ്രാം കഞ്ചാവ് കണ്ടെടുത്തതായും കഞ്ചാവു കച്ചവടത്തിലെ മറ്റ് കണ്ണികളെക്കുറിച്ചുള്ള വിവരം പോലിസിന് ലഭിച്ചതായും ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും എസ്‌ഐ ജി അജയകുമാര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക