|    Dec 14 Thu, 2017 3:50 am
FLASH NEWS

കഞ്ചാവുവേട്ട: അന്തര്‍ സംസ്ഥാന മോഷ്ടാവടക്കം മൂന്നുപേര്‍ പിടിയില്‍

Published : 15th July 2017 | Posted By: fsq

 

കായംകുളം: കഞ്ചാവുവേട്ടയില്‍ പിടികിട്ടാപ്പുള്ളിയായ അന്തര്‍ സംസ്ഥാന  മോഷ്ടാവടക്കം മൂന്നുപേര്‍ പിടിയില്‍. കൊല്ലം കടയ്ക്കല്‍ കീരിപ്പുറം പ്രീതാഭവനത്തില്‍ കടയ്ക്കല്‍ പ്രവീണ്‍ എന്നുവിളിക്കുന്ന പ്രവീണ്‍ (35), കാസര്‍കോട്  ഉപ്പള  മസൂദ്മന്‍സിലില്‍  അഹമ്മദ്മഷൂഖ് (19), മഞ്ചേശ്വരം റഹ്മത്ത് മന്‍സിലില്‍ നവാസ് (20 ) എന്നിവരേയാണ് കായംകുളം സിഐ കെസദന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്. പ്രവീണ്‍ അന്തര്‍ സംസ്ഥാന വാഹന മോഷ്ടാവാണ്. ഇയാളില്‍ നിന്നും രണ്ടു കിലോ കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട പ്രവീണ്‍ നാല് വര്‍ഷം മുമ്പ് ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം സന്തോഷ് എന്ന വ്യാജ പേരില്‍ കാസര്‍കോഡ്  ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ താമസിച്ചു വരികയായിരുന്നു. ഇയാള്‍ നാല്‍പ്പതോളം മോഷണക്കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മഷൂഖ്,നവാസ് എന്നിവര്‍ ഇയാളുടെ സഹായികളായി പ്രവര്‍ത്തിക്കുന്നവരാണ്. സംസ്ഥാനത്തിന് പുറത്തുനിന്നും ജില്ലയിലേക്കു വന്‍തോതില്‍ കഞ്ചാവെത്തുന്നുണ്ടെന്ന  വിവരത്തെ തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷന്‍, ബസ്റ്റാന്റ് ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പോലിസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെ മാവേലിക്കര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ നേതാവിനുവേണ്ടി മൂന്ന് യുവാക്കള്‍ കഞ്ചാവുമായി എത്തുന്നുണ്ടെന്ന  രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍  ജില്ലാ പോലിസ് മേധാവി വിഎം മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തിലുള്ള ആന്റിഗുണ്ടാ സ്‌ക്വാഡും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും സംയുക്തമായി  കായംകുളം, ഹരിപ്പാട്, മാവേലിക്കര എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തിനിടെ കായംകുളം റെയില്‍വേ സ്‌റ്റേഷനു സമീപത്തു വെച്ചാണ് പ്രതികള്‍ പിടിയിലായത്. സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ ഇല്ല്യാസ്, സിപിഒമാരായ സന്തോഷ്, അജിത്, പ്രതാപ് ചന്ദ്രമേനോന്‍, സിറില്‍, ഷാഫി, അഞ്ജു, മനോജ്, ഇല്ല്യാസ്,ശ്രീകുമാര്‍ ,അനീഷ്, അനിരുദ്ധന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക