|    Mar 24 Fri, 2017 5:41 am
FLASH NEWS

കഞ്ചാവുമായി സ്ത്രീയടക്കം നാലുപേര്‍ പിടിയില്‍

Published : 7th April 2016 | Posted By: SMR

പത്തനംതിട്ട: 1.6 കിലോഗ്രാം കഞ്ചാവുമായി നാലംഗ സംഘത്തെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. ചൊവ്വാഴ്ച വൈകീട്ട് റാന്നി പഴവങ്ങാടി ചെല്ലക്കാട് വട്ടിയാനിക്കല്‍ വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. വീട്ടില്‍ താമസിച്ചുവന്നിരുന്ന കനകരാജ്, ഭാര്യ ശകുന്തള, ചെല്ലക്കാട് പുത്തന്‍പുരക്കല്‍ സജി, വൈക്കം ആഴക്കാട്ടില്‍ പടിഞ്ഞാറേ ചെരുവില്‍ അച്യുതന്‍ എന്നിവരെയും പിടികൂടി. വീട്ടിലെ അടുക്കളയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് വ്യാപാരവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരേ നേരത്തെയും കേസുകളെടുത്തിരുന്നതായി പറയുന്നു.
റാന്നി സ്‌റ്റേഷനില്‍ കനകരാജിന്റെ പേരില്‍ മൂന്ന് കേസുകളുണ്ട്. പത്തനംതിട്ടയില്‍ നിന്ന് കഴിഞ്ഞ ഡിസംബറിലും ഇയാളെ പിടികൂടിയിരുന്നതായി എക്‌സൈസ് സംഘം പറഞ്ഞു. വീട്ടില്‍ നിന്ന് 25760 രൂപയും എക്‌െൈസസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
അസി. എക്‌സൈസ് കമ്മീഷണര്‍ മുരളീധരന്‍ നായര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. സിഐ മോഹനന്‍, വനിത സിഐ ഷെമീന, ഇന്‍സ്‌പെക്ടര്‍ എസ് അശോകകുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പരീത്, ഹരി, ഗിരീഷ്, രാജേഷ്, ആനന്ദരാജ്, വിജയദാസ് എന്നിവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.

(Visited 61 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക