|    Apr 21 Sat, 2018 1:29 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

Published : 6th September 2016 | Posted By: SMR

കാസര്‍കോട്: രണ്ടുകിലോ കഞ്ചാവുമായി രണ്ട് പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. തളങ്കര ജദീദ് റോഡിലെ അബ്ദുല്‍ ഗഫൂര്‍ (36), തായലങ്ങാടിയിലെ അബ്ദുല്‍ ഖാദര്‍ എന്ന റാംബോ ഖാദര്‍ (48) എന്നിവരെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍ കിജന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ ഒമ്പതോടെ കറന്തക്കാട് വച്ചാണ് സംഭവം. ഇടുക്കി സ്വദേശി ട്രെയിനില്‍ കൊടുത്തയച്ചതാണ് കഞ്ചാവെന്ന് പ്രതികള്‍ മൊഴി നല്‍കി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അബ്ദുല്‍ഖാദറിനെതിരേ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിന്റെ വാട്‌സ് ആപ്പില്‍ പരാതി ലഭിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss