|    May 22 Tue, 2018 6:59 pm
FLASH NEWS

കഞ്ചാവുമായി യുവാവ് പിടിയില്‍

Published : 12th November 2016 | Posted By: SMR

തൊടുപുഴ: പെരുമ്പിള്ളിച്ചിറയില്‍ നിന്ന് 21ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിലായി. പെരുമ്പിള്ളിച്ചിറ പുതിയേടത്തുകുന്നേല്‍ വീട്ടില്‍ മുഹമ്മദ് സഹീദാണ് (20) പിടിയിലായത്.വ്യാഴാഴ്ച വൈകിട്ട് 3നു കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനായി കൊണ്ടുവരും വഴിയാണ് പ്രതി തൊടുപുഴ എക്‌സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്.വ്യാഴാഴ്ച തന്നെ കഞ്ചാവുമായി രണ്ട് പേരെ പെരുമ്പിള്ളിച്ചറിയില്‍ നിന്ന് പിടികൂടിയിരുന്നു.ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. തൊടുപുഴ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ. സെബാസ്റ്റ്യന്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ടിഎം. ചന്ദ്രശേഖരപിള്ള,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിജു, സെബാസ്റ്റ്യന്‍,ഷാജി ജോസഫ്,അനീഷ്‌കുമാര്‍,           സുരേന്ദ്രന്‍, ബിനീഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss