|    Apr 29 Sat, 2017 10:56 am
FLASH NEWS

കഞ്ചാവുമായി യുവാവ് പിടിയില്‍

Published : 4th November 2016 | Posted By: SMR

കുമളി: നാനൂറ് ഗ്രാം കഞ്ചാവുമായി കോട്ടയം സ്വദേശിയായ യുവാവ് പിടിയില്‍ വടവാതൂര്‍ മന്ദിരം ലക്ഷംവീട് കോളനി  പള്ളിവാതുക്കല്‍ സായ് ഉതുപ്പ് (19) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ട് ആറു മണിയോടെ അതിര്‍ത്തി ചെക് പോസ്റ്റിലെ പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. തമിഴ്‌നാട്ടിലെ കമ്പത്തു നിന്നും 3000 രൂപ നല്‍കിയാണ് സായ് ഉതുപ്പ് കഞ്ചാവ് വാങ്ങിയത്. കോട്ടയം സ്വദേശികളായ രണ്ടു പേര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കഞ്ചാവുമായി എത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കി. ഇവര്‍ തന്നെ ഇന്നലെ വെളുപ്പിന് ഓട്ടോറിക്ഷായില്‍ കുമളിയില്‍ എത്തിക്കുകയായിരുന്നുവെന്നും കഞ്ചാവുമായി വരുമ്പോള്‍ കാണാമെന്ന് അറിയിച്ച് മടങ്ങുകയായിരുന്നുവെന്നും മൊഴി നല്‍കിയിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day