|    Jan 23 Mon, 2017 1:50 am
FLASH NEWS

കഞ്ചാവുമായി യുവാവ് പിടിയില്‍

Published : 23rd March 2016 | Posted By: SMR

പാപ്പിനിശ്ശേരി: കോളജ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാന്‍ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ഇയാളില്‍ നിന്ന് കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന ഹുക്കയും പിടികൂടിയിട്ടുണ്ട്. ബക്കളത്തെ ജയ്‌സണാ(23)ണ് പിടിയിലായത്.—— പാപ്പിനിശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.——30ന് ധര്‍മശാല ഭാഗത്ത് പട്രോളിങിനിടെയാണ് സ്‌കൂട്ടറില്‍ ഒളിപ്പിച്ച നിലയില്‍ 100ഗ്രാം കഞ്ചാവുമായി ജയ്‌സണ്‍ പിടിയിലായത്. കോളജ് വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാന്‍ കൊണ്ടുവന്നതാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മൊഴിനല്‍കി.—
കോളജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവും മയക്കുമരുന്നും വില്‍ക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നുള്ള റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. കണ്ണൂരില്‍ സ്ഥിരതാമസമാക്കിയ ഒരു തമിഴ്‌നാട് സ്വദേശിയാണ് ഇയാള്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കുന്നത്. ജയ്‌സണെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫിസര്‍ പുഷ്പരാജന്‍, ഉണ്ണികൃഷ്ണന്‍, സിഇഒമാരായ സര്‍വജ്ഞന്‍, ധ്രുവന്‍, വിപിന്‍, വിനീത് എന്നിവരും എക്‌സൈസ് സംഘത്തിലണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക