|    Nov 14 Wed, 2018 6:01 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Published : 6th August 2018 | Posted By: kasim kzm

മാനന്തവാടി: ബംഗളൂരുവില്‍ നിന്നു കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സില്‍ നിന്നു 12 കിലോ കഞ്ചാവ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് എലിപ്പറ്റച്ചിറ ദയരോത്ത് വീട്ടില്‍ സി എച്ച് ഫൈസലി (37)നെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.
ഇന്നലെ പുലര്‍ച്ചെ തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടിച്ചത്. ഇയാളുടെ കൈവശം ആറ് പൊതികളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റ് ഉദ്യോഗസ്ഥരും സംയുക്തമായാണ് കഞ്ചാവ് പിടികൂടിയത്. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ജെ ഷാജി, പ്രിവന്റീവ് ഓഫിസര്‍മാരായ കെ വി ഷാജിമോന്‍, കെ അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം സി സനൂപ്, അനുദാസ്, സി കെ രഞ്ജിത്ത്, അരുണ്‍ കൃഷ്ണ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.
കേസ് മാനന്തവാടി എക്‌സൈസ് റേഞ്ച് സിഐ എ ജെ ഷാജിക്ക് കൈമാറി. ബംഗളൂരുവില്‍ നിന്നു കൂത്തുപറമ്പിലേക്ക് കഞ്ചാവ് എത്തിക്കുകയാണ് പ്രതിയുടെ ജോലി. മറ്റ് ഇടനിലക്കാരെക്കുറിച്ചും കഞ്ചാവ് നല്‍കിയ ആളെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എ ജെ ഷാജി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss