|    Aug 20 Sun, 2017 9:04 pm
FLASH NEWS

കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Published : 13th August 2017 | Posted By: fsq

 

മാനന്തവാടി: തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ 500 ഗ്രാം കഞ്ചാവുമായി കുറ്റിയാടി, പേരാമ്പ്ര സ്വദേശികളായ രണ്ടു യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. കുറ്റിയാടി ഇളയച്ചുകണ്ടി വീട്ടില്‍ ഇ കെ അജ്‌നാസ് (28), പേരാമ്പ്ര താഴെ പീടിക വീട്ടില്‍ ഹഫീസ് മജീദ് അബ്ദുല്ല (26) എന്നിവരാണ് പിടിയിലായത്. മൈസൂരുവില്‍ നിന്നു വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച ഡസ്റ്റര്‍ കാറിന്റെ രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം എം കൃഷ്ണന്‍കുട്ടി, പ്രിവന്റീവ് ഓഫിസര്‍ പി എ പ്രകാശന്‍, സിഇഒമാരായ പി കൃഷ്ണന്‍കുട്ടി, കെ ജോണി, പി ഷാജി, അജേഷ് വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനപരിശോധന നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക