|    Jan 17 Tue, 2017 10:54 pm
FLASH NEWS

കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍

Published : 28th July 2016 | Posted By: SMR

കൊല്ലം:  നിരവധി മോഷണ കേസുകളും അടിപിടി കേസുകളിലും പ്രതിയായ യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ ഒരു കിലോ കഞ്ചാവുമായി പുനലൂര്‍ കെഎസ്ആര്‍ടിസി  ബസ്റ്റാന്റിനു സമീപം പിടിയിലായി. ആലപ്പുഴ ജില്ലയില്‍ തിരുവമ്പാടി വെള്ളക്കിണര്‍ ലിറ്റില്‍ഫ്‌ലവര്‍ സ്‌കൂളിനു സമീപം തന്‍സീറാ മന്‍സിലില്‍ അബു എന്നു വിളിക്കുന്ന തന്‍സീര്‍ (21), മുല്ലാറ്റുവളപ്പില്‍ വീട്ടില്‍ മനാഫ് (21) എന്നിവരാണ് തേനിയില്‍ നിന്നും കഞ്ചാവ് എറണാംകുളം ഭാഗത്തേക്ക് കടത്തുന്നതിടയില്‍ പിടിയിലായത്. തന്‍സീര്‍ ആലപ്പുഴ ടൗണിലെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ മോഷണം ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. തട്ടുകടകളില്‍ സ്റ്റാഫുകളായി ജോലി ചെയ്തിരുന്ന പ്രതികള്‍ ആഡംബര ജീവിതം നയിക്കുന്നതിനാണ് കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞത് പ്രതികളെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര സബ്ജയിലില്‍ അയച്ചിട്ടുണ്ട്.
പുനലൂര്‍ ഡിവൈഎസ്പി മധുസൂദത്ത് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുനലൂര്‍ എസ്‌ഐ സക്കറിയ മാത്യൂവിന്റെ നിര്‍ദേശാനുസരണം പുനലൂര്‍ എസ്‌ഐ സി കെ മനോജ്, അഡീഷണല്‍ എസ്‌ഐ രാജു, സുരേന്ദ്രന്‍ ആചാരി സിവില്‍ പോലിസ് ഓഫിസര്‍ ബിജു, അരുണ്‍, രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക