|    May 22 Tue, 2018 9:32 pm
FLASH NEWS

കഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റില്‍

Published : 10th December 2017 | Posted By: kasim kzm

കൊല്ലം: കൊല്ലം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ കഞ്ചാവുമായി മൂന്ന്‌പേര്‍ പിടിയിലായി. ക്രിസ്മസ്-ന്യൂഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പികെ സനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഷാഡോ സംഘം നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മുളവന കിഴക്കേവിള വീട്ടില്‍ രാജു (55), കിളികൊല്ലൂര്‍ കൈരളി നഗര്‍ 105ല്‍ സുജിത്ത് (28), പുത്തന്‍കുളം സമീന മന്‍സിലില്‍ സമീദ്‌മോന്‍(32) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും ഒരുകിലോയോളം കഞ്ചാവും സ്‌കൂട്ടറും പിടിച്ചെടുത്തു. ഇതില്‍ രാജു വധശ്രമക്കേസിലും സുജിത് കൊലപാതക കേസിലും പ്രതികളായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. ജയില്‍ മോചിതരായ ശേഷം തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തിവരികയായിരുന്നു. സമീദ്‌മോന്‍ ക്രിമിനല്‍ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി കഞ്ചാവു വിതരണം ചെയ്യുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍മാരായ എം കൃഷ്ണകുമാര്‍, രതീഷ്, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സെനാന്‍സണ്‍, പ്രിവന്റീവ് ഓഫിസര്‍ ബി ദിനേഷ്, ഷാഡോ ടീംമഗങ്ങളായ സലീം, അരുണ്‍ ആന്റണി, വിഷ്ണുരാജ്, എവേഴ്‌സണ്‍ ലാസര്‍, സോണി, അനീഷ്, വൈശാഖ്, സുനില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss