|    Apr 27 Thu, 2017 3:01 am
FLASH NEWS

കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍

Published : 17th July 2016 | Posted By: SMR

മുണ്ടക്കയം: വില്‍പനക്കു കൊണ്ടു വന്ന കഞ്ചാവുമായി മൂന്നു പേര്‍ മുണ്ടക്കയത്ത് പിടിയില്‍. തമിഴ്‌നാട് തേനി ജില്ലയില്‍ അലിനഗരം ഭാഗത്ത് തടയന്‍ തേവര്‍ മകന്‍ സുരേഷ്(34), മുണ്ടക്കയം,കല്ലേപ്പാലം ഭാഗത്ത് പുത്തന്‍പുരക്കല്‍ അഖില്‍ സോമന്‍( പൂജാരി അഖില്‍30), മുണ്ടക്കയം ചാച്ചികവല കല്ലുവേലില്‍ ഷൈജു കബീര്‍(കാലാംഗി ഷൈജു) എന്നിവരെയാണ് മുണ്ടക്കയം എസ്‌ഐ വി എ സുരേഷിന്റെ നേതൃത്വത്തില്‍ പോലിസ് പിടികൂടിയത്.
മുണ്ടക്കയം മേഖലയില്‍ കഞ്ചാവു വില്‍പന സജീവമായതോടെ കാഞ്ഞിരപ്പളളി ഡിവൈഎസ്പിയുടെ നിര്‍ദേശത്തെ തുടര്‍ന്നു പ്രത്യേക സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗ സംഘം പോലിസിന്റെ വലയിലായത്. മേഖലയിലേക്കു ദീര്‍ഘ നാളായി തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവു കടത്തുന്ന പ്രധാന സംഘത്തിലെ പ്രധാനികളാണ് ഇവരാണെന്ന് വിവരം ലഭിക്കുകയായിരുന്നു. ഇതേ തുടര്‍ന്നു നടത്തിയ രഹസ്യാന്വേഷണത്തില്‍ തമിഴ്‌നാട് സ്വദേശിയായ സുരേഷ് സംഘത്തിനു കഞ്ചാവ് കൈമാറുന്നതിനിടയില്‍ മുണ്ടക്കയം -കൂട്ടിക്കല്‍ റോഡില്‍ സിഎംഎസ് ഹൈസ്‌കൂളിനു സമീപം വച്ചു പിടിയിലാവുകയായിരുന്നു.
ഇവരുടെ കൈയ്യില്‍ നിന്നും നാനൂറു ഗ്രാം കഞ്ചാവു പിടികൂടിയിട്ടുണ്ട്. ഇവര്‍ക്കു തമിഴ്‌നാട് കമ്പത്തു നിന്നാണ് കഞ്ചാവു എത്തിക്കുന്നത് എന്നു സംഘം സമ്മതിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.
സംഘത്തിലെ മറ്റുപ്രതികള്‍ക്കായി തിരച്ചില്‍ ശക്തമായതായി പോലിസ് അറിയിച്ചു. എഎസ്‌ഐമാരായ രാധാകൃഷ്ണ ന്‍, വി എം ഇസ്മായില്‍, എടിഎം നൗഷാദ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ സി എ സന്തോഷ്, ശ്രീരാജ്, അനില്‍കുമാര്‍, ബിവിന്‍ കരുണാകരന്‍ എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day