|    Jul 21 Sat, 2018 11:28 am
FLASH NEWS

കഞ്ചാവുമായി മുന്‍ അബ്കാരി കേസിലെ പ്രതി പിടിയില്‍

Published : 7th September 2017 | Posted By: fsq

 

അടൂര്‍: കൊട്ടാരക്കര എക്‌സൈസിന്റെ ഓണക്കാല പ്രത്യേക പരിശോധനയുടെ ഭാഗമായി നടത്തിയ വാഹന പരിശോധനയില്‍ കാല്‍ കിലോ കഞ്ചാവുമായി മുന്‍ അബ്കാരി കേസിലെ പ്രതിയെ കൊട്ടാരക്കര പിടികൂടി. അടൂര്‍ തെങ്ങമം മൂന്നാറ്റു കരാ കാഞ്ഞിരംവിള വടക്കേതില്‍ രവീന്ദ്ര(50)നെയാണ്  അറസ്റ്റ് ചെയ്തത്.  ചൊവ്വാഴ്ച രാത്രി 11ഓടെ കൊട്ടാരക്കര എക്‌സൈസ് സംഘം ചെങ്ങമനാട് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് 280 ഗ്രാം കഞ്ചാവുമായി ഇയാള്‍ പിടിയിലായത്. രാത്രി കാലങ്ങളില്‍ വാഹനങ്ങളിലാണ് ഇയാള്‍ കഞ്ചാവ് കടത്തി വന്നിരുന്നത്. ഏനാത്ത് മാര്‍ക്കറ്റ്, കൊട്ടാരക്കര ടൗണ്‍, കെഎസ്ആര്‍ടിസി പരിസരം എന്നിവിടങ്ങളിലെ ചില്ലറ വില്‍പനക്കാര്‍ക്കും ഇയാള്‍ കഞ്ചാവെത്തിച്ചു നല്‍കിയിരുന്നു. 100 ഗ്രാം, 250 ഗ്രാം, 500 ഗ്രാം, 750 ഗ്രാം എന്നീ അളവുകളിലായിരുന്നു ഇയാള്‍ കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്നത്. ഇയാളുടെ കഞ്ചാവിനെ വില്ലന്‍ കഞ്ചാവ് എന്നാണ് അറിയപ്പെട്ടിരുന്നത്. പിടിക്കപ്പെട്ടാല്‍ ജാമ്യം ലഭിക്കത്തക്ക രീതിയില്‍ ഒരു കിലോ ഗ്രാമില്‍ താഴെ അളവിലായിരുന്നു ഇടപാടുകാര്‍ക്കിടയില്‍ കച്ചവടം നടത്തി വന്നിരുന്നത്. 100 ഗ്രാം കഞ്ചാവിന് 2000 രൂപ നിരക്കിലായിരുന്നു വിറ്റിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ എക്‌സൈസ് സംഘം കൊട്ടാരക്കരയില്‍ നിന്നും പിടികൂടിയ ചില്ലറ വില്‍പനക്കാരില്‍ നിന്നാണ് ഇയാളെ കുറിച്ചുള്ള വിവരം എക്‌സൈസിന് ലഭിച്ചത്. കഴിഞ്ഞ മാസം 29ന് തമിഴ്‌നാട്ടില്‍ നിന്നും പ്രതി കഞ്ചാവ് കടത്തിക്കൊണ്ട് വരുന്നതായി എക്‌സൈസിന് വിവരം ലഭിച്ചെങ്കിലും വാഹന പരിശോധനക്കിടെ ഇയാള്‍ രക്ഷപ്പെട്ടിരുന്നു. അടൂര്‍ എക്‌സൈസ് റേഞ്ചില്‍ ചാരായം കൈവശം വച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഡെപ്യൂട്ടി  എക്‌സൈസ് കമ്മിഷണര്‍ കെ സുരേഷ് ബാബുവിന്റെ നിര്‍ദേശ പ്രകാരം കൊട്ടാരക്കര എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബെന്നി ജോര്‍ജ്, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ എസ് സത്യന്‍, പ്രിവന്റീവ് ഓഫിസറായ ഗിരീഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ മനു, ഹരി കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിലാക്കി റിമാന്‍ഡ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss