|    Oct 20 Sat, 2018 4:24 am
FLASH NEWS

കഞ്ചാവുമായി നാലുപേര്‍ പിടിയില്‍

Published : 28th September 2017 | Posted By: fsq

 

കണ്ണൂര്‍: കഞ്ചാവുമായി മൂന്നുപേരെ കണ്ണൂര്‍ എക്‌സൈസ് സംഘവും ഒരാളെ തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് സംഘവും പിടികൂടി. എടക്കാട് നിന്ന് 100 ഗ്രാം കഞ്ചാവ് സഹിതം എടക്കാട് ചിറമ്മല്‍ ഹൗസില്‍ വി സനൂജി (23)നെ പിടികൂടി. നടാല്‍ കള്ളുഷാപ്പിന് സമീപത്ത് നിന്നും 25ഗ്രാം കഞ്ചാവ് സഹിതം കുറ്റിക്കകം മുനാലിപ്പറമ്പില്‍ സി കെ വൈശാഖി (23)നെയും താഴെ ചൊവ്വ തങ്കേക്കുന്നില്‍ റംലാസില്‍ റനീസി (30)നെ 25ഗ്രാം കഞ്ചാവുമായി കണ്ണൂര്‍ കാല്‍ടെക്‌സ് ഡിപ്പോയ്ക്കു സമീപത്തു നിന്നുമാണ് പിടികൂടിയത്. എക്‌സൈ് ഇന്‍സ്‌പെക്്ടര്‍ ഇബ്രാഹിംകുട്ടി, പ്രിവന്റീവ് ഓഫിസര്‍മാരായ ബി നസീര്‍, വി കെ വിനോദ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം ടി ധ്രൃവന്‍, റിഷാദ്, രജിരാഗ്, ഡ്രൈവര്‍ ടി ചന്ദ്രന്‍ എന്നിവരാണു പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്. 25ഗ്രാം കഞ്ചാവുമായി അഴീക്കോട് സൗത്തിലെ കള്ളക്കുട്ടിയന്‍ വീട്ടില്‍ ഷനിലി(26)നെയാണ് തളിപ്പറമ്പ് ചിറവക്കില്‍ നിന്നു എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ കെ വി ഗിരീഷും സംഘവും പിടികൂടിയത്. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി ഖാലിദ്, എന്‍ വി പ്രവീണ്‍, എസ്എപി ഇബ്രാഹിം, ഖലീല്‍, ടി വി വിനേഷ്, കെ വി ഷാജി, വി നിഷാദ് എന്നിവരും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss