|    Jan 20 Fri, 2017 9:48 pm
FLASH NEWS

കഞ്ചാവുമായി നാലുപേര്‍ പിടിയില്‍

Published : 1st October 2016 | Posted By: Abbasali tf

അടിമാലി: വിവിധ ഇടങ്ങളില്‍ നിന്നായി കഞ്ചാവുമായി നാലുപേരെ അടിമാലി നാര്‍കോട്ടിക്ക് എന്‍ഫോഴ്‌സ് മെന്റ് സ്‌ക്വാഡ് പിടികൂടി.പണിക്കന്‍കുടി കുമളി ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ഒരു പള്‍സര്‍ ബൈക്കും 300 ഗ്രാം കഞ്ചാവും ഇവരുടെ കൈയ്യില്‍ നിന്നും റെയ്ഡ് സംഘം പിടിച്ചടുത്തു.ആലുവ തെക്കും ഭാഗം സൗത്ത് വെളളറപ്പിളളി കുന്നപ്പളളി ക്ലിന്റന്‍(23), ആലമറ്റം അമല്‍(23), മട്ടാഞ്ചേരി മുല്ലവളപ്പ്പുളിക്കല്‍ സലീം (56), പാലിയം പറമ്പികര കുഴികണ്ടത്തില്‍ ഷമീര്‍ (38) എന്നിവരെയാണ് അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സി.ഐ എ എസ് ജനീഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പണിക്കന്‍കുടി ഭാഗത്തു നിന്നും ബൈക്കില്‍ ഉണക്ക കഞ്ചാവുമായി വന്ന വഴിയാണ് ക്ലിന്റണ്‍, അമല്‍ എന്നിവര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 40 ഡി 7916 ബൈക്ക് പിടിച്ചെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക