|    Aug 21 Mon, 2017 5:38 pm
FLASH NEWS

കഞ്ചാവുമായി ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പിടിയില്‍

Published : 11th August 2017 | Posted By: fsq

 

കോട്ടയം: ലഹരി ഗുളികകളും കഞ്ചാവുമായി ക്വട്ടേഷന്‍ സംഘാഗങ്ങള്‍ പിടിയില്‍. ക്വട്ടേഷന്‍ സംഘാംഗങ്ങളും ബോംബേറ് കേസ് പ്രതിയുമായ  ആര്‍പ്പൂക്കര വില്ലൂന്നി സ്വ ദേശി വിഷ്ണു റെജി (23), അയ്മനം മര്യാത്തുരുത്ത് സ്വദേശി സരുണ്‍ സത്യന്‍ (20) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് നൈട്രസെപ്പാം ഗുളികകളും 15 ഗ്രാം കഞ്ചാവും പിടിച്ചു. കഴിഞ്ഞ ദിവസം കളത്തിപ്പടി ഭാഗത്ത് എക്‌സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ ഇതുവഴി എത്തിയ സ്‌കൂട്ടറിനു കൈ കാട്ടി. എന്നാല്‍, ഇവര്‍ വാഹനം നിര്‍ത്താതെ എക്‌സൈസ് സംഘത്തെ വെട്ടിച്ചുപോയി. ജീപ്പില്‍ ഇവരെ പിന്‍തുടര്‍ന്ന് കഞ്ഞിക്കുഴി ഭാഗത്ത് വാഹനം തടഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗുളികളും കഞ്ചാവും പിടിച്ചെടുത്തത്. 10 ഗുളികകളുള്ള ഒരു സ്ട്രിപ്പില്‍ നിന്നു ഒരെണ്ണം ഇവര്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഒരു ടാബ്‌ലറ്റിനു 500 രൂപ നിരക്കിലാണ് പ്രതികള്‍ വില്‍പ്പന നടത്തിയിരുന്നത്. ഡല്‍ഹിയില്‍ നിന്നു ട്രെയിന്‍ മാര്‍ഗം കേരളത്തിലെത്തിക്കുന്ന ആംപ്യൂളുകള്‍ ഇടനിലക്കാരില്‍ നിന്നാണ് ഇവര്‍ വാങ്ങിയിരുന്നത്. കഞ്ചാവ് തമിഴ്‌നാട്ടില്‍ നിന്ന് ഒറീസയില്‍ നിന്നാണ് എത്തിച്ചിരുന്നതെന്നും കണ്ടെത്തി.ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് അയ്മനത്ത് വീടുമാറി ബോംബെറിഞ്ഞ കേസിലെ പ്രതിയാണ് പിടിയിലായ വിഷ്ണു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക