|    Feb 26 Mon, 2018 1:00 am
FLASH NEWS

കഞ്ചാവുമായി എക്്‌സൈസിന്റെ പിടിയില്‍

Published : 15th December 2017 | Posted By: kasim kzm

കൊട്ടാരക്കര:  മൂന്ന് കിലോ കഞ്ചാവുമായി മധ്യവയസ്‌കന്‍ എക്‌സൈസിന്റെ പിടിയിലായി. വെളിയം പുല്ലാഞ്ഞിക്കാട് കണ്ണമ്പള്ളി വീട്ടില്‍ വിശ്വനാഥന്‍(56)നെയാണ് കൊട്ടാരക്കര റയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് പിടികൂടിയത്. ആന്ധ്രയില്‍ നിന്നും കഞ്ചാവ് കടത്തുന്നതിനെ കുറിച്ച് വിവരം ലഭിച്ച ഉദ്യോഗസ്ഥര്‍ തീര്‍ഥാടക വേഷത്തില്‍ ട്രെയിനില്‍ യാത്ര ചെയ്താണ് വിശ്വനാഥനെ കണ്ടെത്തിയത്. 1988ല്‍ മണികണ്ഠന്‍ എന്നയാള്‍ കൊലചെയ്യപ്പെട്ട കേസില്‍ 13 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച വിശ്വനാഥന്‍ കഴിഞ്ഞ സെപ്തംബറിലാണ് പുറത്തിറങ്ങിയത്. നല്ലനടപ്പിനായി 2008ല്‍ പുറത്തിറങ്ങിയ വിശ്വനാഥന്‍ അഞ്ച് കിലോ കഞ്ചാവുമായി എറണാകുളം സൗത്ത് റയില്‍വെ പോലിസിന്റെ പിടിയിലായിരുന്നു. പിടിയിലാകുമ്പോള്‍ സ്വയം പരിക്കുണ്ടാക്കി രക്ഷപ്പെടാന്‍ മൂര്‍ച്ചയുള്ള ബ്ലെയിഡ് കൈയില്‍ കരുതുക ഇയാളുടെ പ്രത്യേകതയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss