|    Dec 13 Wed, 2017 1:03 am
FLASH NEWS

കഞ്ചാവുമായി അറസ്റ്റില്‍

Published : 1st October 2016 | Posted By: Abbasali tf

അടിമാലി: കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കൊന്നത്തടി ചിന്നാര്‍ നിരപ്പ് കുര്യത്ത് സതീഷ് സെബാസ്റ്റ്യന്‍ (36), വാത്തിക്കുടി പതിനാറാംകണ്ടം പഴയരിയില്‍ ജലീല്‍ (22) എന്നിവരെയാണ് അടിമാലി നാര്‍ക്കോട്ടിക് സംഘം അറസ്റ്റ്  ചെയ്തത്. ഇവര്‍ സഞ്ചരിച്ച കെഎല്‍ 04 എ എഫ് 5275 നമ്പര്‍ നാനോ കാറും പിടിച്ചെടുത്തു. പ്രതികളില്‍ നിന്നു 100 ഗ്രാം ഉണക്ക കഞ്ചാവും പിടികൂടി. അടിമാലി ടൗണില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്.
മറയൂര്‍: പെരടിപള്ളത്ത് കൃഷിത്തോട്ടത്തില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ ആള്‍ പിടിയില്‍. പെരടിപള്ളം സ്വദേശി മാരിമുത്ത് (56) ആണ് പിടിയിലായത്. പോലിസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച്ച പുലര്‍ച്ചെ ആറ് മണിയോടെ പരിശോധന നടത്തിയപ്പോഴാണ് വാഴത്തോട്ടത്തിന്റെ ഉള്‍ഭാഗത്ത് ആറടിയോളം ഉയരത്തില്‍ വളര്‍ന്നു നിന്ന നാലു മാസം പ്രായമായ മൂന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലിസ് സംഘം ഉടമയായ മാരിമുത്തുവിനെ പിടി കൂടുകയായിരുന്നു. മാരിമുത്തുവിനെ  ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മറയൂര്‍ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ കെ എ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടികള്‍ നശിപ്പിച്ചത്.മറയൂര്‍: കഞ്ചാവ് പൊതിയുമായി യുവാവ് പിടിയില്‍. മറയൂര്‍ ടൗണില്‍ നിന്നു കഞ്ചാവുമായി ബാബുനഗര്‍ സ്വദേശി വടിവേലു(45)വിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക