|    Aug 22 Tue, 2017 12:57 pm
FLASH NEWS

കഞ്ചാവുപൊതികളുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

Published : 7th August 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: യുവാക്കളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശിയെ പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്‌ചെയ്തു. തമിഴ്‌നാട് കാരൈക്കല്‍ സ്വദേശി കലയരശന്‍ (37)ആണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണയിലും പരിസരങ്ങളിലും അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് വ്യാപകമായി കഞ്ചാവ് വിതരണം നടക്കുന്നതായി പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം മോഹനചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാര്‍ പരിസരങ്ങളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും സിനിമ ശാല, റയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളുടെ സഹായികള്‍ പോലിസ് നിരീക്ഷണത്തിലാണ്. പെരിന്തല്‍മണ്ണയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇയാള്‍ക്ക് തിരൂര്‍ സ്വദേശി എത്തിച്ചുകൊടുക്കുന്ന കഞ്ചാവ് പാക്കുകളാണ് വിതരണം ചെയ്യുന്നതെന്ന്് അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ മുഖേന കഞ്ചാവ് വില്‍പന നടത്തുന്നവരേക്കുറിച്ച് വിശദമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ നിരീക്ഷണത്തിലാണെന്നും പോലിസ് പറഞ്ഞു.  പെരിന്തല്‍മണ്ണ സിഐ ടി എസ് ബിനു മൂത്തേടം, എസ്‌ഐ ഖമറുദ്ദീന്‍ വള്ളിക്കാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ അഡീഷണല്‍ എസ്‌ഐമാരായ പി സുരേന്ദ്രന്‍, വേലായുധന്‍, ടൗണ്‍ ടീം അംഗങ്ങളായ പി എന്‍ മോഹനകൃഷ്ണന്‍, എന്‍ ടി കൃഷ്ണകുമാര്‍, സി പി മുത്തു, ഷാജി, ജയന്‍, ലെനിന്‍ പാസ്‌ക്കല്‍, ജയമാണി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക