|    Jun 20 Wed, 2018 11:00 pm
FLASH NEWS

കഞ്ചാവുചെടി നട്ടുവളര്‍ത്തിയ ആള്‍ അറസ്റ്റില്‍

Published : 18th October 2016 | Posted By: Abbasali tf

തൃപ്പൂണിത്തുറ: മിഷന്‍ സ്‌കൂളിനു തെക്കുവശം തെക്കുംഭാഗം എംആര്‍എ 71ാം നമ്പര്‍ വീടിന്റെ ടെറസിനുമുകളില്‍ സ്വകാര്യമായി രണ്ട് കഞ്ചാവുചെടികള്‍ നട്ടുവളര്‍ത്തിയ ആളെ തൃപ്പൂണിത്തുറ പോലിസ് പിടികൂടി. പട്ടാമ്പി തൃത്താല വെട്ടുപറമ്പില്‍ മുഹമ്മദ് മുര്‍ഷിദ്(21)ആണ് പിടിയിലായത്. ഇയാള്‍ ബസ് സ്റ്റാന്റിനടുത്ത് ചെരിപ്പുകടയില്‍ ജോലിക്കാരനാണ്. എവിടെനിന്നാണ് ചെടി ലഭിക്കുന്നതെന്നും എവിടെയാണ് വില്‍പന ഉദ്ദേശിക്കുന്നതെന്നും സംബന്ധിച്ച് പോലിസ് അന്വേഷിച്ചുവരുന്നു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss