|    Apr 26 Thu, 2018 12:15 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കഞ്ചാവുകടത്ത് സംഘം പിടിയില്‍

Published : 21st March 2016 | Posted By: SMR

കുമളി: അരക്കിലോയോളം കഞ്ചാവുമായി ആലപ്പുഴ സ്വദേശികളായ ഒമ്പത് യുവാക്കളെ കുമളിയില്‍ എക്‌സൈസ് അധികൃതര്‍ പിടികൂടി. ഇവര്‍ സഞ്ചരിച്ച ഷെവര്‍ലെ കാര്‍ കസ്റ്റഡിയിലെടുത്തു. വാണിജ്യ നികുതി ചെക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെയാണ് സംഘം കുടുങ്ങിയത്.
ഗിയര്‍ ബോക്‌സിനു താഴെയായി 26 ചെറിയ പൊതികളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആലപ്പുഴ ആരൂര്‍ സ്വദേശികളായ അല്ലമ്പൂര്‍ വീട്ടില്‍ മഹസൂര്‍ അലി (22), കിഴക്കേ വേലിക്കകത്ത് കെ പി നിഖില്‍ (22), കിളിയംതറ കെ ആര്‍ ഷാഹുല്‍ (21), കിഴക്കേ വേലിക്കകത്ത് ജിബിന്‍ (23), ആരാധന വീട്ടില്‍ നീരജ് (20), തൈക്കൂട്ടത്തില്‍ ഫെബിന്‍ (23), ചൂലക്കല്‍ അഖില്‍ (21), വലിയപറമ്പില്‍ അഗസ്റ്റിന്‍ ജെറാള്‍ഡ് (22), കരിക്കാണി വീട്ടില്‍ ജിനീഷ് ജോര്‍ജ് (23) എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് വാങ്ങുന്നതിന് നേതൃത്വം നല്‍കിയത് അഗസ്റ്റിന്‍ ജെറാള്‍ഡ് ആണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss