|    Jul 24 Mon, 2017 4:15 pm

കഞ്ചാവുകടത്ത് പ്രതികളെ പിടികൂടുന്നതിനിടെ എക്‌സൈസ് ജീവനക്കാര്‍ക്കു നേരെ കുരുമുളക് സ്‌പ്രേ പ്രയോഗം

Published : 19th August 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: കഞ്ചാവ് കടത്ത് പ്രതികളെ പിടികൂടുന്നതിനിടെ എക്‌സൈസ് ജീവനക്കാര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗം. ആക്രമണത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അടക്കം നാലുപേര്‍ പെരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടി. വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി കെ സുനില്‍രാജ് (49), രാജ്കുമാര്‍ ബി (39), അനീഷ് (33), അരുണ്‍ ബി കൃഷ്ണകുമാര്‍ (30) എന്നിവരാണ് ചികില്‍സയിലുള്ളത്.
വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെ ബാറിനു സമീപമാണ് സംഭവം.കോട്ടയം ചുങ്കം സ്വദേശി തോമസ് (21), കല്ലറ സ്വദേശി സനല്‍ (22) എന്നിവരാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ ആക്രമണം നടത്തിയത്.സംഭവം ഇങ്ങനെ: ഇന്നലെ രണ്ടു മണിയോടെ നേരത്തേ കഞ്ചാവ് കേസിലെ പ്രതിയായിരുന്ന സനലിനെ ടൗണില്‍ സംശയാസ്പദമായ സ്ഥലങ്ങളില്‍ കണ്ടിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു ഇയാള്‍. നാലു മണിയോടെ തോമസ് ബാഗുമായി ബാറിനു സമീപത്തേക്ക് വന്നു. ഇവരെ പിന്തുടര്‍ന്ന് ബാഗ് പരിശോധിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എക്‌സൈസ് ജീവനക്കാരുടെ കണ്ണിലേക്ക് മുളക് സ്‌പ്രേ ചെയ്യുകയായിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റെങ്കിലും മനോധൈര്യത്തോടെ പ്രതികളെ എക്‌സൈസ് ജീവനക്കാര്‍ തന്നെ കീഴ്‌പ്പെടുത്തി. ഇവരുടെ കൈവശം ഉണ്ടായിരുന്ന ബാഗില്‍ നിന്നും രണ്ടു കിലോ കഞ്ചാവ് പിടിച്ചെടുത്തു. വിശിഷ്ട സേവനത്തിനുള്ളമെഡല്‍ നേടിയ ഉദ്യോഗസ്ഥനാണ് സി കെ സുനില്‍ രാജ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക