കൊല്ലം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൊല്ലം എക്സൈസ് സര്‍ക്കിള്‍ സംഘം നടത്തിയ റെയ്ഡില്‍ നൂറ് പൊതി കഞ്ചാവും 45 ലിറ്റര്‍ വ്യാജ അരിഷ്ടവും അഞ്ച് ലിറ്റര്‍ വിദേശമദ്യവും പിടികൂടി.
ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് ബൈക്കിള്‍ കടത്തിക്കൊണ്ടുവന്ന മുണ്ടയ്ക്കല്‍ ബഥനി ക്വാര്‍ട്ടേഴ്സില്‍ ജിന്സണ്(28), വ്യാജ അരിഷ്ടം കൈവശം വച്ച പേരയം അമ്പാടി സദനത്തില്‍ ശിവദാസന്‍(61), അഞ്ച് ലിറ്റര്‍ വിദേശമദ്യം കടത്തിക്കൊണ്ടുവന്ന ശക്തികുളങ്ങര കന്നിട്ട കുഴിയില്‍ വീട്ടില്‍ ബെനഡിക്ട്(27) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലം എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ റെയ്ഡില്‍ പൊതുസ്ഥലത്ത് മദ്യപിച്ചതിന് ഒന്‍പത്പേര്‍ അറസ്റ്റിലായി.
തൃക്കടവൂര്‍, പ്രാക്കുളം നടയില്‍ തെക്കതില്‍ വീട്ടില്‍ ശശിധരന് (59), വടക്കേവിള വില്ലേജില്‍ പുലരിഗര് 49ല്‍ സുരേഷ്(36), പുള്ളിക്കടകോളനിലില് പുതുവല്‍ പുരയിടത്തില്‍ രാജേഷ് കുമാര്‍, (38), ഈസ്റ്റ് വില്ലേജില്‍ കണ്‍ട്രോണ്‍മെന്റ് നോര്‍ത്ത് പൊയ്കയില്‍ വീട്ടില്‍ വിജയന് (55), കേരളപുരം അമ്പലം വിളയില്‍ തെക്കതില്‍ വീട്ടില്‍ മുഹമ്മദ് റഫീക്ക്(35), കൊല്ലം പരവൂര്‍ സുനാമീ ഫ്ലാറ്റില്‍ 17 ല്‍ താമസം നാസര്‍(32), കൊറ്റംങ്കര മുഹമ്മദ്റാഫീ മന്‍സില്‍ അബ്ദുള്‍ നവാബ് (41), കരീപ്ര പ്ലാക്കോട് ശരത്ത് മന്ദിരത്തില്‍ ശരത്(29), എന്നിവരാണ് അറസ്റ്റിലായത്.
വ്യാജ അരിഷ്ട വില്പന നടത്തിയതിന് കൊല്ലം തൃക്കടവൂര്‍ മൂന്ന് തെങ്ങില്‍ വീട്ടില്‍ ബാബു രാജന്(52), എന്നയാളെയും അറസ്റ്റു ചെയ്തു. 90 ലിറ്ററോളം അരിഷ്ടവും പിടിച്ചെടുത്തു. റെയ്ഡില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍പെക്ടര്‍ ജെ പി ആന്‍ഡ്രൂസ്, അസി: എക്സൈസ് ഇന്‍പെക്ടര്‍മാരായ ടി ബാലചന്ദ്രകുമാര്‍, വി ഫ്രാന്‍സിസ് ബോസ്കോ, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ മാനീഷ്യസ്, ബിജുമോന്, സതീഷ്ചന്ദ്രന്, രാജു സുരേഷ്ബാബു, മണിലാല്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.