|    May 27 Sat, 2017 10:04 am
FLASH NEWS

കഞ്ചാവും വാളുകളും നാടന്‍ ബോംബുമായി ബാലന്‍ പിടിയില്‍

Published : 5th October 2016 | Posted By: Abbasali tf

അയ്യന്തോള്‍: പൂതൂര്‍ക്കരയില്‍ കഞ്ചാവും വാളുകളും നാടന്‍ ബോംബുമായി ബാലന്‍ പിടിയില്‍. വിദ്യാര്‍ഥികള്‍ക്കും മറ്റും വില്‍ക്കുന്നതിനായി കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റ് സിഐ വി കെ രാജു നടത്തിയ പരിശോധനയില്‍ 1.180 കിലോ കഞ്ചാവും കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വീട് വിശദമായി പരിശോധിച്ചപ്പോള്‍ കട്ടിലിനടിയില്‍ നിന്നു മൂന്നു വാളുകളും ചുമരലമാരയില്‍ നിന്ന് നാലു നാടന്‍ ബോംബുകളും കഞ്ചാവു വില്‍പന നടത്തി ലഭിച്ച 15,000 രൂപയും പോലിസ് കണ്ടെടുത്തു. ബാലന്‍ തമിഴ്‌നാട് പഴനിയില്‍ നിന്നാണ് കഞ്ചാവ് വാങ്ങുന്നതെന്നും ഗുണ്ട കടവി രഞ്ജിത്തിന്റെ കൂട്ടരുമായി നല്ല ബന്ധത്തിലാണെന്നും പോലിസ് പറഞ്ഞു. 2015ല്‍ പാലക്കാട് ചിറ്റൂര്‍ എക്‌സൈസിന്റെ പിടിയില്‍ അകപ്പെട്ടിരുന്നുവെന്നും പറയുന്നു. തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം വെസ്റ്റ് സിഐ വി കെ രാജു, എസ്‌ഐ പി വി സിന്ധു, അഡീഷനല്‍ എസ്‌ഐ ജോണ്‍സണ്‍, എഎസ്‌ഐ ബിനന്‍, സീനിയര്‍ പോലിസ് ഉദ്യോഗസ്ഥന്‍ അനില്‍ മുണ്ടക്കയം, പോലിസ് ഉദ്യോഗസ്ഥരായ മനോജ്, രാജേഷ്, സുധീര്‍ ബാബു, വനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day