|    Jan 17 Tue, 2017 10:33 am
FLASH NEWS

കഞ്ചാവും ലഹരി ഗുളിക വില്‍പ്പനയും; അരൂരില്‍ നാലംഗ സംഘത്തെ പോലിസ് പിടികൂടി

Published : 2nd July 2016 | Posted By: SMR

അരൂര്‍: കഞ്ചാവും ലഹരി ഗുളികകളും വില്‍പ്പന നടത്തുന്ന സംഘം അരൂര്‍ പോലിസിന്റെ പിടിയിലായി. കൊച്ചി വാത്തുരുത്തി മല്‍സ്യപുരം നികര്‍ത്തില്‍ അജ്മല്‍ (22), വാത്തുരുത്തിയില്‍ വാടകക്ക് താമസിക്കുന്ന വിനു ആന്റണി (29), അരൂര്‍ ചന്തിരൂര്‍ തറയില്‍കളം രഞ്ജിത് (32), ചേര്‍ത്തല പാണാവള്ളി അടുച്ചു നികര്‍ത്തില്‍ സജി (40) എന്നിവരാണ് അരൂര്‍ പോലിസിന്റെ പിടിയിലായത്. ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ നല്‍കിയ രഹസ്യ വിവരങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ റയ്ഡിലാണ് ഇവര്‍ പോലിസിന്റെ വലയില്‍ അകപ്പെട്ടത്.
അജ്മല്‍ ഹാര്‍ബര്‍ പോലിസ് സ്റ്റേഷനില്‍ 15ഓളം കേസുകളില്‍ പ്രതിയും ബിനു ആന്റണി 22ഓളം കേസുകളിലും പ്രതിയാണ്. ഇവര്‍ രണ്ടുപേരുടെയും പേരില്‍ മോഷണം, പിടിച്ചുപറി, വധശ്രമം ഉള്‍പ്പടെയുള്ള കേസുകളും നിലവിലുണ്ട്. ഇരുവരുടെയും പേരില്‍ കാപ്പ ചുമത്തിയിട്ടുണ്ട്. അരൂര്‍ പഞ്ചായത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറേയും വില്ലേജാഫീസറേയും പൂട്ടിയിട്ട കേസിലെ പ്രതിയാണ് രഞ്ചിത്ത്.
ജനങ്ങളുടെ മുമ്പില്‍ പൊതുസേവനം ചെയ്യുന്നവര്‍ എന്നു വരുത്തി തീര്‍ത്ത് ഇതിന്റെ മറവിലാണ് മയക്കു മരുന്ന് കച്ചവടവും കഞ്ചാവു വില്‍പ്പനയും നടത്തുന്നത്.
ഓട്ടോറിക്ഷ തൊഴിലാളിയായ സജി അരൂക്കുറ്റി, വടുതല ചേര്‍ത്തല പ്രദേശങ്ങളിലെ തൊഴിലാളികള്‍ക്കു മയക്കു മരുന്ന് എത്തിച്ചുകൊടുത്തു വരികയായിരുന്നു.
ഇവരില്‍ നിന്നു 144 നൈട്രോസെന്‍ ഗുളികയും 40 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. അരൂരിലെ വാടക വീട്ടില്‍ താമസിച്ച് ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി എന്നീ മേഖലകളില്‍ വില്‍പ്പന നടത്തി വരികയായിരുന്നു.
പോണ്ടിച്ചേരി, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ഇവര്‍ മയക്കു മരുന്നും മറ്റ് ലഹരി വസ്തുക്കളും എത്തിച്ചുരുന്നത്. മാനസിക രോഗമുള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം നല്‍കുന്ന ഈ മരുന്ന് അസുഖമില്ലാത്തവര്‍ കഴിച്ചാല്‍ ഉന്‍മാദ ലഹരിയിലാകുമെന്നതിനാലാണ് ഈ ഗുളികകള്‍ ലഹരിക്കായി ഉപയോഗിക്കുന്നത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക