|    Sep 25 Mon, 2017 11:44 am
FLASH NEWS

കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റില്‍

Published : 8th June 2016 | Posted By: mi.ptk

തൃശൂര്‍: കഞ്ചാവും മയക്കുമരുന്ന് ഗുളികളുമായി നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ യുവാവിനെ തൃശൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഒളരി സ്വദേശി തട്ടില്‍ വീട്ടില്‍ മെല്‍ജോയെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചേറ്റുപുഴയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഒന്നര കിലോ കഞ്ചാവും 28 നൈട്രോവെറ്റ് മയക്കുമുരുന്ന് ഗുളികകളുമാണ് പ്രതിയില്‍നിന്ന് കണ്ടെടുത്തത്. ഏതാനും ദിവസം മുന്‍പ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന് കഞ്ചാവുമായി എത്തിയ സ്ത്രീക്ക് കഞ്ചാവ്  നല്‍കിയത് മെല്‍ജോനാണെന്ന് എക്‌സസൈസ് സംഘം കണ്ടെത്തി. 19 വയസിനിടെ ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ പതിനെട്ടോളം കേസുകള്‍ നിലവിലുണ്ട്. ക്വട്ടേഷന്‍ സംഘത്തിനും കോളജ് വിദ്യാര്‍ഥികള്‍ക്കുമാണ് പ്രധാനമായും പ്രതി മയക്ക് മരുന്ന് ഗുളിക എത്തിച്ച് നല്‍കിയിരുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. പ്രിവന്റീവ് ഓഫിസര്‍മാരായ റിന്റോ ആന്റണി, തോമസ്, ദേവസി, പത്മരാജന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഷിജു, വര്‍ഗീസ്, സൈമണ്‍, ഷാജി തുടങ്ങിയവര്‍ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക