|    Jan 19 Thu, 2017 8:26 pm
FLASH NEWS

കഞ്ചാവും നിരോധിത മരുന്നുമായി മൂന്നു വിദ്യാര്‍ഥികള്‍ പിടിയില്‍

Published : 27th July 2016 | Posted By: SMR

കാളികാവ്: എക്‌സൈസ് സംഘത്തിന്റെ കഞ്ചാവു വേട്ട വ്യാപകം. കഞ്ചാവും നിരോധിത മരുന്നുമായി മൂന്നു വിദ്യാര്‍ഥികള്‍ പിടിയില്‍. വണ്ടൂരിലെ മെഡിക്കല്‍ ഷാപ്പില്‍ റെയ്ഡ് നടത്തി നിരോധിത മരുന്നുകള്‍ പിടിച്ചെടുത്തു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിദ്യാര്‍ഥികള്‍ക്ക് മരുന്നുകള്‍ നല്‍കിയതിന് മെഡിക്കല്‍ ഷാപ്പിനെതിരെ നടപടി. മമ്പാട് പന്തലിങ്ങല്‍ നിന്നാണു കഞ്ചാവും നിരോധിത മരുന്നുമായി വിദ്യാര്‍ഥികള്‍ പിടിയിലായത്. വണ്ടൂര്‍ മണലിമ്മല്‍ ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പിലാണു പരിശോധന നടത്തിയത്. കൃത്യമായ രേഖകളൊ വില്‍പ്പന റജിസ്റ്ററൊ സൂക്ഷിക്കാത്ത മെഡിക്കല്‍ ഷാപ്പില്‍ നിന്ന് 34 ഇനം മരുന്നുകള്‍ പിടിച്ചെടുത്തു. എക്‌സൈസും ഡ്രഗ് കണ്‍ട്രോള്‍ വിഭാഗവും ചേര്‍ന്നാണു പരിശോധന നടത്തിയത്. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികള്‍ക്ക് വീര്യം കൂടിയ നിരോധിത മരുന്നുകള്‍ നല്‍കിയത് ഈ ഷാപ്പില്‍ നിന്നാണ്. വിദ്യാര്‍ത്ഥികളെ ഇതേ ഷാപ്പില്‍ നിന്നും വീണ്ടും മരുന്നു വാങ്ങിപ്പിച്ചാണ് മെഡിക്കല്‍ ഷാപ്പുകാരെ കയ്യോടെ പിടികൂടിയത്. മാനസിക രോഗികള്‍ക്ക് നല്‍കുന്ന ഡയസിപാം, നൈട്ര സിപാം, ക്ലോണസി പാം എന്നീ മരുന്നുകള്‍ വിദ്യാര്‍ഥികളില്‍ നിന്ന് പിടിച്ചെടുത്തു.
ഈ മരുന്നുകള്‍ ശീതളപാനിയത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ ലഹരിയുണ്ടാക്കുന്നതാണ്. ഇതിന്റെ തുടര്‍ച്ചയായ ഉപയോഗം കുട്ടികളുടെ മാനസിക നില തകരാറിലാവുകയും ലഹരിക്ക് അടിമകളാക്കുകയും ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു. കോഴിക്കോട് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മെഡിക്കല്‍ ഷാപ്പില്‍ പരിശോധന നടത്തിയത്. മമ്പാട്, പന്തലിങ്ങള്‍, കോട്ടാല, താഴക്കോട് എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ വ്യാപകമായി മയക്കുമരുന്നുപയോഗിക്കുന്നുണ്ടെന്ന് എക്‌സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ പ്രദേശം രഹസ്യ നിരീക്ഷണത്തിലായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെയാണ് വിദ്യാര്‍ത്ഥികളെ വലയിലാക്കിയത്. കഴിഞ്ഞ ആഴ്ചയില്‍ മേഖലയില്‍ വ്യാപക റൈഡ് നടത്തി പത്തോളം പേരെ കാളികാവ് എക്‌സൈസ് സംഘം പിടികൂടിയിരുന്നു.10 കിലോ കഞ്ചാവും പിടിച്ചെടുത്തിരുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കുന്ന മെഡിക്കല്‍ ഷാപ്പുകളെ കണ്ടെത്താന്‍ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം രഹസ്യ നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്. കഞ്ചാവും മയക്കുമരുന്നും വില്‍പ്പന നടത്തുന്നത് കണ്ടെത്താന്‍ നാട്ടുകാരുടെ സഹകരണം വളരെ വിലപ്പെട്ടതാണെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ടി സജിമോന്‍ തേജസിനോട് പറഞ്ഞു. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി. ഇന്‍സ്‌പെക്ടര്‍ സജിമോന്‍, പ്രിവന്റീവ് ഓഫീസര്‍ ടി ഷിജുമോന്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജയപ്രകാശ്, സിവില്‍ ഓഫീസര്‍മാരായ വി സുരേഷ് ,ആര്‍ സുലൈമാര്‍, പി സുരേഷ് ബാബു, പി കെ ശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക