|    Nov 19 Sun, 2017 5:36 pm
FLASH NEWS

കഞ്ചാവും നിരോധിത പുകയില ഉല്‍പന്നങ്ങളുമായി പ്രതികള്‍ പിടിയില്‍

Published : 20th March 2017 | Posted By: fsq

 

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ, കാഞ്ഞിരമറ്റം റയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് എക്‌സൈസ് സംഘം രാത്രി നടത്തിയ പരിശോധനയില്‍ 10 പൊതികഞ്ചാവുമായി പ്രതി പിടിയിലായി. കാഞ്ഞിരമറ്റം ആമ്പല്ലൂര്‍ പ്ലാന്തോട്ടത്ത് കുന്നേല്‍ വീട്ടില്‍ രാജേഷ് പി എന്‍ (37) ആണ് തൃപ്പൂണിത്തുറ എക്‌സൈസിന്റെ പിടിയിലായത്. കാഞ്ഞിരമറ്റം റയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് രാത്രി കാലങ്ങളില്‍ മയക്കുമരുന്ന് മാഫിയയുടെയും സാമൂഹിക വിരുദ്ധരുടെയും അഴിഞ്ഞാട്ടമാണെന്നും പരാതി ലഭിച്ചിരുന്നു. കൂടാതെ രാത്രിയില്‍ ട്രെയിനിന് കല്ലെറിയുകയും റയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത്  പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് കേടുപാടു വരുത്തുകയും പെട്രോള്‍ ഊറ്റുകയും ചെയ്യുന്നതായി വ്യാപകമായി പരാതി ഉയരുകയും വിവരം മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഷാഡോ ടീം പ്രത്യേക നിരീക്ഷണം നടത്തി സമീപകാലത്തായി വിവിധ കേസുകളില്‍ 5 പേരെ ഇവിടെ നിന്നും പിടികൂടിയിരുന്നു. തൃപ്പൂണിത്തുറ ബസ് സ്റ്റാന്റിന്റെ പരിസരത്ത് കപ്പലണ്ടി പൊതിയുടെ മാതൃകയില്‍ കടലാസ് ചുരുട്ടി നിരോധിത പുകയിലയായ ഹാന്‍സുള്ളിലാക്കി വില്‍പന നടത്തിവന്നയാളും എക്‌സൈസിന്റെ പിടിയിലായി. ഇയാളുടെ കയ്യില്‍ നിന്നും 70 പൊതി ഹാന്‍സും പിടികൂടി. മൂവാറ്റുപുഴ പിറവം  കളമ്പൂര്‍ മലയില്‍ വീട്ടില്‍ തമ്പി (52) ആണ് പിടിയിലായത്. തൃപ്പൂണിത്തുറ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എച്ച് എസ് ഹരീഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ രാം പ്രസാദ്, കൊച്ചുമോന്‍, അജയഭാനു , സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സത്യനാരായണന്‍, ശശി, അനികുമാര്‍ ധീരു, ധനേഷ് വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ സരിത, സുമിത ഡ്രൈവര്‍ മോഹനന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി. മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 04842785060, 9400069566 നമ്പറില്‍ ബന്ധപ്പെടാന്‍ എസ് ഐ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക