|    May 26 Fri, 2017 11:01 am
FLASH NEWS

കച്ചവട സ്ഥാപനങ്ങള്‍ പൊളിക്കല്‍: ജനരോഷം ശക്തമായി

Published : 16th April 2016 | Posted By: SMR

കാക്കനാട്: തൃക്കാക്കര എന്‍ജിഒ ഫഌറ്റിനടുത്ത് കച്ചവട സ്ഥാപനങ്ങള്‍ പൊളിച്ചത് ജനരോഷം ശക്തമായി. വ്യാപാരി വ്യവസായികളും രാഷ്ട്രീയപാര്‍ട്ടിപ്രവര്‍ത്തകരും പൊതുമരാമത്ത് വകുപ്പ് ഓഫിസിലേക്കു മാര്‍ച്ച് നടത്തി.
തൃക്കാക്കര എന്‍ജിഒ ഫഌറ്റിനു സമീപം പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തും പൊതുറോഡിലുമായി ഷീറ്റ് മേഞ്ഞ ഷെഡ്ഡുകളാണ് പൊളിച്ചുമാറ്റിയത്. രാത്രിയില്‍ രണ്ടുമണിക്കൂറുകൊണ്ടാണ് 14 കച്ചവടസ്ഥാപനങ്ങള്‍ തകര്‍ത്തത്.
ഇന്നലെ ഉച്ചവരെ പ്രദേശത്തെ മറ്റു കച്ചവടക്കാര്‍ കടകള്‍ അടച്ചു പ്രതിഷേധിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി പി ടി തോമസ് സംഭവസ്ഥലം സന്ദര്‍ശിച്ചു.
എസ്ഡിപിഐ സ്ഥാനാര്‍ഥി ഷാജഹാന്‍, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് ഓഫിസിലേക്കു നടത്തിയ മാര്‍ച്ചും ധര്‍ണയും സാബു ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു.
ഷാജി വാഴക്കാല, പി കെ ജലീല്‍, കെ ഇ അലി, സോമന്‍ വളവക്കാട്ട്, ഷിഹാബ്, കെ കെ അക്ബര്‍ സംസാരിച്ചു. കച്ചവടസ്ഥാപനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day