|    Jan 20 Fri, 2017 5:12 am
FLASH NEWS

കങ്കാണിപ്പണിയാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തുന്നതെന്ന് ബിനോയ് വിശ്വം

Published : 6th May 2016 | Posted By: SMR

പറവൂര്‍: ഗുരുദേവന്റെ പേര് പറഞ്ഞ് ശ്രീനാരായണീയരെയെല്ലാം ബിഡിജെഎസ് വഴി ബിജെപിയുടെ തൊഴുത്തിലേക്ക് ആട്ടി തെളിക്കുന്ന കങ്കാണിപ്പണിയാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ബിനോയ് വിശ്വം പറഞ്ഞു. മൂത്തകുന്നം കവലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശാരദ മോഹന്റെ തിരഞ്ഞെടുപ്പു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവരണം വേണ്ടെന്നുള്ള ബിജെപിയുടെയും ആര്‍എസ്എസിന്റെയും കാഴ്ച്ചപ്പാട് തന്നെയാണോ വെള്ളാപ്പള്ളിക്കും ഉള്ളതെന്ന് വ്യക്തമാക്കണം. സംവരണത്തില്‍ തൊടാന്‍ എല്‍ഡിഎഫ് സമ്മതിക്കില്ല.
മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു സ്ത്രീയുടെ വിരല്‍തുമ്പില്‍ ചുറ്റിക്കറങ്ങിയത് കണ്ടവരാണ് നമ്മള്‍. യുഡിഎഫ് പറയുന്ന മനസ്സമാധാനം കേരളത്തിലെവിടെയാണുള്ളത്. ജിഷമാരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഉമ്മന്‍ചാണ്ടി ഭരണം കേരളത്തിന് അപമാനമാണ്. കേരളീയര്‍ ലജ്ജിച്ച് തലതാഴ്ത്തുന്നു. ജനങ്ങള്‍ക്ക് സൈ്വരജീവിതം കൊടുക്കാന്‍ കഴിയാത്ത യുഡിഎഫ് ഭരണം മാറണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ടി ആര്‍ ബോസ് അധ്യക്ഷനായിരുന്നു. സ്ഥാനാര്‍ഥി ശാരദ മോഹന്‍, കെ എസ് ഡൊമിനിക്, കെ എം ദിനകരന്‍, കെ എം അംബ്രോസ് സംസാരിച്ചു. കെ ചന്ദ്രന്‍പിള്ള, പി രാജീവ്, പി രാജു, കമല സദാനന്ദന്‍, പി എസ് ഷൈല, എന്‍ ഐ പൗലോസ്, മുരളീമോഹന്‍, കെ എന്‍ ഉണ്ണികൃഷ്ണന്‍, രമ ശിവശങ്കരന്‍, ടി ജി അശോകന്‍, വി എസ് ഷഡാനന്ദന്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക