|    Jul 28 Fri, 2017 10:06 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കഗാവയ്ക്ക് ഡബിള്‍; ഡോട്മുണ്ടിന് തകര്‍പ്പന്‍ വിജയം

Published : 24th August 2016 | Posted By: SMR

ബെര്‍ലിന്‍: ജര്‍മന്‍ കപ്പ് ഫുട്‌ബോളിന്റെ ആദ്യറൗണ്ടില്‍ മുന്‍ ചാംപ്യന്‍മാരായ ബൊറൂസ്യ ഡോട്മുണ്ടിന് ആധികാരിക വിജയം. നാലാം ഡിവിഷന്‍ ടീം ഐന്ത്രാക്ട് ട്രയറിനെ എതിരി ല്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഡോട്മുണ്ട് തുരത്തിയത്.
ഇരട്ടഗോള്‍ നേടിയ ജപ്പാനീസ് മിഡ്ഫീല്‍ഡര്‍ ഷിന്‍ജി കഗാവയാണ് ഡോട്മുണ്ടിന്റെ ഹീറോ. എട്ട്, 34 മിനിറ്റുകളിലാണ് താരം വലകുലുക്കിയത്. മൂന്നാം ഗോള്‍ പുതുതായി ടീമിലെത്തിയ മിഡ്ഫീല്‍ഡര്‍ ആന്ദ്രെ ഷര്‍ലെയുടെ വകയായിരുന്നു.
മരിയോ ഗോട്‌സെ ബയേണ്‍ മ്യൂണിക്കില്‍ നിന്നു ടീമില്‍ തിരിച്ചെത്തിയതിനാല്‍ കഗാവയുടെ പ്ലെയിങ് ഇലവിനെ സ്ഥാനം സംബന്ധിച്ച് സംശയമുയര്‍ന്നിരുന്നു. എന്നാല്‍ ചെറിയ പരിക്കുമൂലം ഗോട്‌സെ മല്‍സരത്തില്‍ നിന്നു പിന്‍മാറിയതോടെ നറുക്കുവീണ കഗാവ അവസരം മു തലെടുക്കുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക