കക്കൂസ് മാലിന്യം തള്ളിയ കേസില്‍ പ്രതികള്‍ പിടിയില്‍
Published : 12th March 2018 | Posted By: kasim kzm
മൂവാറ്റുപുഴ: ജലസ്രോതസ്സില്‍ കക്കൂസ് മാലിന്യം തള്ളിയ കേസില്‍ പ്രതികളെ മൂവാറ്റുപുഴ പോലിസ് പിടികൂടി. വാളകം കുന്നയ്ക്കാല്‍ പെരുവുമ്മൂഴി ആലിന്ചോട് ഭാഗത്ത് വാളകം പഞ്ചായത്ത് വക കുര്യാത്തോട് ലിഫ്റ്റ് ഇറിഗേഷന്‍ മൈനര്‍ കനാലില്‍ കക്കൂസ് മാലിന്യം തള്ളി കുടിവെള്ളം മലിനമാക്കിയ കേസില്‍, കക്കൂസ് മാലിന്യം കൊണ്ടുവന്ന കെഎല്‍ 43 ഡി.2774 ടാങ്കര്‍ ലോറി പിടികൂടി. ഇടക്കൊച്ചി പള്ളുരുത്തി കെഎംപി നഗര്‍ കാടകത്തകത്ത് വീട്ടില്‍ നിയാസ്, ഇടക്കൊച്ചി പള്ളുരുത്തി ചോയ്സ് റോഡില്‍ പാലത്തറ വീട്ടില്‍ അന്‍സാര്‍ എന്നിവരെ മൂവാറ്റുപുഴ പോലിസ് ഇന്‍സ്പെക്ടര്‍ സി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം നാട്ടുകാരുടെ സഹായത്തോടെ അറസ്റ്റു ചെയ്തു. ഇക്കാര്യത്തിന് പഞ്ചായത്ത് രാജ് വകുപ്പ് അനുസരിച്ചുള്ള വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് പ്രതികളെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി.
കസ്റ്റഡിയിലെടുത്ത ടാങ്കര്‍ ലോറി പഞ്ചായത്ത് രാജ് വകുപ്പ് അനുസരിച്ച് മൂവാറ്റുപുഴ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.