|    Oct 20 Sat, 2018 4:20 am
FLASH NEWS

കക്കൂസ് മാലിന്യം : ആരോഗ്യ വകുപ്പധികൃതരെ നാട്ടുകാര്‍ തടഞ്ഞുവച്ചു

Published : 27th September 2017 | Posted By: fsq

 

താമരശ്ശേരി: കക്കൂസ്  ടാങ്ക് മാലിന്യം റോഡിലേക്കൊഴുക്കുന്ന കോട്ടേഴ്‌സിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആരോഗ്യ വകുപ്പധികൃതരെ തടഞ്ഞു വെച്ചു.പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധകളും പോലീസും എത്തി കെട്ടിടത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പിന്‍മാറിയത്. പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ പുഴങ്കുന്ന് റോഡിലെ കോട്ടേഴ്‌സില്‍ നിന്നും കക്കൂസ് മാലിന്യം റോഡിലേക്കൊഴുക്കുന്ന സ്ഥാപനം അടച്ചു പൂട്ടണമന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു വെച്ചത്. ഒന്നര മാസത്തിലേറെയായി കക്കൂസ് മാലിന്യം റോഡിലേക്കൊഴുക്കുന്നുവെന്ന് കാണിച്ച് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി കെട്ടിടം താല്‍ക്കാലികമായി അടച്ചു പൂട്ടാനും ശുചീകരിക്കാനും നോട്ടീസ് നല്‍കി. 48 മണിക്കൂറിനകം സെപ്റ്റിക് ടാങ്ക് ശുചീകരിക്കാനായിരുന്നു നിര്‍ദ്ദേശം നല്‍കിയത്. മൂന്നാം ദിവസവും തുടര്‍ നടപടികള്‍ ഉണ്ടാവാതിരുന്നതിനെ തുടര്‍ന്നാണ് സ്ഥലം സന്ദര്‍ശിക്കാനെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു വെച്ചത്.തുടര്‍ന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ നന്ദകുമാര്‍, വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ഇ ജലീല്‍, വാര്‍ഡ് മെമ്പര്‍ കെ കെ ഷൈജല്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയത്. താമരശ്ശേരി എസ് ഐ സായൂജിന്റെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. കെട്ടിട ഉടമക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഇവര്‍ നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കി. 24 മണിക്കൂറിനകം കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിക്കണമെന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി കെട്ടിടത്തില്‍ നോട്ടീസ് പതിച്ചു. കക്കൂസ് മാലിന്യം പൊതു സ്ഥലത്തേക്ക് ഒഴിക്കിയതിന് കെട്ടിട ഉടമക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ പോലീസിന് പരാതി നല്‍കി. 24 മണിക്കൂറിനകം സെപ്റ്റിക് ടാങ്ക് ശുചീകരിക്കാന്‍ കെട്ടിട ഉടമക്കും നിര്‍ദ്ധേശം നല്‍കിയതോടെയാണ് പ്രതിഷേധക്കാര്‍ പിന്‍മാറിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss