|    Nov 15 Thu, 2018 9:54 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കക്കി ഡാം: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Published : 1st August 2018 | Posted By: kasim kzm

പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി ഡാമിലെ ജലനിരപ്പ് 980 മീറ്റര്‍ കടന്നതോടെ ജില്ലാ കലക്ടര്‍ രണ്ടാംഘട്ട അതിജാഗ്രത (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചു. കക്കി ഡാമിലെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്.
ജലനിരപ്പ് 980.5 മീറ്ററാകുമ്പോള്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. തുടര്‍ന്ന് നിശ്ചിതസമയത്തിനകം ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കും. ഇത് ത്രിവേണി വഴി പമ്പാനദിയില്‍ എത്തിച്ചേരും. ഈ സാഹചര്യത്തില്‍ ആനത്തോട് ഡാമിന്റെ താഴെയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, കക്കി, പമ്പ നദികളുടെ ഇരുകരകളില്‍ താമസിക്കുന്നവര്‍, തീര്‍ത്ഥാടകര്‍ തുടങ്ങിയവര്‍  ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss