|    Jan 18 Wed, 2017 11:34 pm
FLASH NEWS

കക്കാട്ട് ഇരുവിഭാഗം സുന്നികള്‍ തമ്മില്‍ സംഘര്‍ഷം

Published : 8th October 2016 | Posted By: Abbasali tf

തിരൂരങ്ങാടി: കക്കാട് അങ്ങാടിയിലെ ജുമാമസ്ജിദില്‍ ഇരുവിഭാഗം സുന്നികള്‍ തമ്മില്‍ സംഘര്‍ഷം. ഇന്നലെ ജുമുഅ നിസ്‌കാരശേഷമാണ് പള്ളിയില്‍ ഇരുവിഭാഗം സുന്നി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ കക്കാട് സ്വദേശിയും എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകനുമായ ചെള്ളപുറത്ത് വടക്കന്‍ അഹമ്മദിന്റെ മകന്‍ അബ്ദുല്‍ ബാസിത്ത് (21),  കക്കാട് യൂനിറ്റ് എസ്എസ്എഫ് വൈസ് പ്രസിഡന്റ് പുളിക്കല്‍ ഫാസില്‍ (19) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. രണ്ടാഴ്ച മുമ്പ് കക്കാട് എസ്‌കെഎസ്എസ്എഫ് ഓഫിസിന്റെ ചുവരില്‍ കാന്തപുരം വിഭാഗത്തിന്റെ നോട്ടീസ് പതിച്ചിരുന്നു. പിറ്റേദിവസം നോട്ടീസ് എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ ചുവരില്‍നിന്നും നീക്കം ചെയ്തിരുന്നു. ഇതു സംബന്ധിച്ച് എപി വിഭാഗം വാട്‌സ്ആപ്പിലിട്ട പോസ്റ്റിന് അബ്ദുല്‍ ബാസിത്ത് നല്‍കിയ മറുപടിക്കുള്ള പ്രതികാരമായി ഇന്നലെ പള്ളിയില്‍ ജുമുഅക്ക് ശേഷം പതിനഞ്ചോളം പേര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് അബ്ദുല്‍ ബാസിത്ത് പറയുന്നത്. അതേസമയം ഇന്നലെ ജുമുഅ നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ യാതൊരു പ്രകോപനുവുമില്ലാതെ ഫാസിലിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്നാണ്് എപി വിഭാഗം പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക