|    Oct 16 Tue, 2018 1:49 pm
FLASH NEWS
Home   >  Kerala   >  

കക്കാട്ടാറ്റില്‍ കാട്ടാന കുട്ടിയുടെ ജഡം

Published : 7th September 2017 | Posted By: mi.ptk

 

കക്കാട്ടാറ്റില്‍ കൂടി ഒഴുകി വന്ന കാട്ടാന കുട്ടിയുടെ ജഡം

ചിറ്റാര്‍ : കക്കാട്ടാറില്‍ കാട്ടാന കുട്ടിയുടെ ജഡം. ഇന്നലെ രാവിലെ 11.30നാണ് സംഭവം .ഗുഡ്രീക്കല്‍ ഫോറസ്റ്റ് റെയ്ഞ്ചില്‍പെട്ട ആങ്ങമൂഴി  മൂഴിയാര്‍ പോലീസ് സ്‌റ്റേഷന്‍ സമീപത്ത് കക്കാടാറ്റില്‍ രാവിലെ 11.30 ഓടെ ആന കുട്ടിയുടെ ജഡം ഒഴുകി വരുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടു .നാട്ടുകാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് ഗുഡ്രീക്കല്‍ റെയ്ഞ്ചാഫീസര്‍ കെ.എ. സാജുവിന്റെ  നേതൃത്വത്തില്‍ കൊച്ചു കോയിക്കല്‍ ,പ്ലാപ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷനിലെ ജീവനക്കാരും നാട്ടുകാരും നടത്തിയ തിരച്ചലില്‍ ഉച്ചയോടെ ആങ്ങമൂഴി പാലത്തിനു സമീപം ആലയ്ക്കല്‍ പടി പ്രദേശത്ത് കക്കാടാറ്റില്‍ പാറയില്‍ കാട്ടാന കുട്ടിയുടെ ജഡം തങ്ങി നില്‍ക്കുന്നതായി കണ്ടു .വടം ഇട്ട് കുരുക്കി നാട്ടുകാരുടെ സഹായത്തോടെ ജഡം കരയില്‍ എത്തിച്ചു .പോസ്റ്റുമാര്‍ട്ടം ചെയ്യുന്നതിനായി പ്ലാപ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് മാറ്റി .രാത്രി കോന്നി ഫോറസ്റ്റ് വെറ്റിനറി ഡോ: ജയകുമാര്‍ പോസ്റ്റുമാര്‍ട്ടം നടത്തും . ഏകദേശം ഒരു വയസ്സു പ്രായം വരുന്ന കൊമ്പനാന കുട്ടിയാണിത് .
രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ കക്കാട്ടിറ്റില്‍ ജലനിരപ്പുയര്‍ന്നിട്ടുണ്ട് .ആറ്റില്‍ ഇറങ്ങിയ കാട്ടാന കുട്ടി ഒഴുക്കില്‍ പെട്ടു ചത്തതാവാമെന്നാണ് പ്രാഥമിക നിഗമനം.

ആന കുട്ടിയുടെ ജഡം കാണാന്‍ ‘ കക്കാട്ടാറ്റു തീരത്ത് എത്തിയ ജനകൂട്ടം

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss