|    Oct 21 Sat, 2017 4:55 am
FLASH NEWS

കക്കാടില്‍ ലഹരിക്കെതിരേ ജനകീയപ്രതിരോധം ശക്തമാവുന്നു

Published : 4th October 2017 | Posted By: fsq

 

മുക്കം: സമൂഹത്തിനും കുടുംബത്തിനും വലിയ  വെല്ലുവിളിയായി മാറിയ   ലഹരി ഉപയോഗത്തിനും വിപണത്തിനുമെതിരെ കാരശ്ശേരി പഞ്ചായത്തിലെ കക്കാടില്‍  ജനകീയ പ്രതിരോധം  ശക്തമാക്കുന്നു. കക്കാട് ജനകീയ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ബോധവല്‍ക്കരണ യോഗത്തില്‍ വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയടക്കം ലഹരിക്ക് അടിമകളാക്കാനുള്ള ശ്രമത്തെ ശക്തമായി നേരിടാന്‍ യോഗത്തില്‍ തീരുമാനമായി. വില്‍പ്പനക്കും വാങ്ങുന്നതിനും എത്തുന്നവരെ  പിടികൂടുന്നതിനും വിവരങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുന്നതിനും  കര്‍മ്മസമിതി രൂപീകരിച്ചു. പുകയില ഉല്‍പ്പന്നങ്ങള്‍ കടകളില്‍ വില്‍ക്കുന്നത് തടയാന്‍ തീരുമാനിച്ചു.എക്‌സൈസ്, പോലീസ് വകുപ്പുകളുടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്കുമെന്നും യോഗം പ്രഖ്യാപിച്ചു. വാര്‍ഡ് മെമ്പര്‍ ജി അബ്ദുല്‍ അക്ബര്‍ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം എക്‌സൈസ് ഓഫീസര്‍ സുരേഷ് കുമാര്‍, സലീം മുട്ടാത്ത്, പാറക്കല്‍ അബ്ദുറഹ്മാന്‍, തോട്ടത്തില്‍ ഉമ്മര്‍, പി ജാഫറലി, കെ ലുഖ്മാനുല്‍ ഹക്കീം,  മഞ്ചറ അഹമ്മദ് കുട്ടി, വടക്കയില്‍ അബ്ദുറഹ്മാന്‍, ജാവിദ് ഹുസൈന്‍,  മുജാഹിദുല്‍ അന്‍സാര്‍, നാസര്‍ ഗോശാലക്കല്‍, റിയാസ് തോട്ടത്തില്‍, ഇ അഹമ്മദ് കുട്ടി , എന്‍ ഷൈജല്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക