|    Oct 22 Mon, 2018 12:16 am
FLASH NEWS

കക്കാടംപൊയിലില്‍ സന്ദര്‍ശകര്‍ക്ക് മര്‍ദനമേല്‍ക്കുന്നത് ആദ്യമല്ല

Published : 6th September 2017 | Posted By: fsq

 

മുക്കം: കക്കാടംപൊയിലിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മര്‍ദനമേല്‍ക്കുന്നത് പതിവാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്്ക്കിടെ അഞ്ചോളം സംഘങ്ങള്‍ക്കാണ് മര്‍ദനമേറ്റത്. കാമറയുമായെത്തുന്നവരെ മാധ്യമ പ്രവര്‍ത്തകരെന്ന് തെറ്റിദ്ധരിച്ചാണ് മര്‍ദിക്കുന്നത്. അക്രമി സംഘങ്ങള്‍ക്ക് തിരുവമ്പാടി പോലിസ് സംരക്ഷണം നല്‍കുന്നതായും ആക്ഷേപമുണ്ട്. വിവാദമായ പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് പരിസരത്തെത്തുന്ന നിരവധി യുവാക്കളെയാണ് നാട്ടുകാരെന്ന വ്യാജേനയെത്തുന്ന ചിലര്‍ മാരകമായി ആക്രമിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസമായി നിരവധി സംഭവങ്ങളാണ് ഇത്തരത്തില്‍ റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ഇവിടെയെത്തിയ കൊടിയത്തൂര്‍ സ്വദേശികളായ നാല് യുവാക്കള്‍ക്ക് ക്രൂരമായ മര്‍ദനമാണേറ്റത്. ഇതില്‍ ഒരാളുടെ മൂക്ക് അക്രമികള്‍ തല്ലിത്തകര്‍ത്തു. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഒരാഴ്ച മുമ്പ് അരീക്കോട് സ്വദേശികളായ വിനോദ സഞ്ചാരികള്‍ക്കും മര്‍ദനമേറ്റിരുന്നു. കാമറയുമായെത്തുന്നവര്‍ക്കാണ് കൂടുതലായും മര്‍ദനമേല്‍ക്കുന്നത്. ഇവര്‍ പാര്‍ക്കിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതായും മാധ്യമ പ്രവര്‍ത്തകരാണന്ന് തെറ്റിദ്ധരിച്ചുമാണ് ആക്രമിക്കുന്നത്. തങ്ങളെ ആക്രമിച്ചെന്ന പരാതിയുമായി തിരുവമ്പാടി സ്‌റ്റേഷനിലെത്തുന്നവരെ പോലിസുകാര്‍ ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്നതായും പരാതിയുണ്ട്. കക്കാടംപൊയിലിലെ പാര്‍ക്ക് വിവാദമായതോടെ ഇവിടെ എത്തി പാര്‍ക്കും പരിസരവും മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്നവരെ അക്രമിക്കാന്‍ പ്രത്യേകസംഘം പ്രവര്‍ത്തിക്കുന്നതായാണ് വിവരം. പാര്‍ക്കിനെതിരേയുള്ള എതിര്‍ശബ്ദങ്ങളെ ഭീഷണിയിലൂടെ ഇല്ലായ്മ ചെയ്യാനുള്ള ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമായാണ് ഇത്തരം ഗുണ്ടാസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാന്ന് ജനസംസാരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss