|    Nov 19 Sun, 2017 7:46 pm
FLASH NEWS

കക്കയം കാണാനെത്തുന്നവരെ പിഴിയാന്‍ രണ്ടു സ്ഥലത്ത് പ്രവേശനഫീസ്

Published : 10th November 2016 | Posted By: SMR

താമരശ്ശേരി: കക്കയം ഡാംസൈറ്റ് സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികളെ വനംവകുപ്പും കെഎസ്ഇബിയും ചേര്‍ന്ന്് കൊള്ളയടിക്കുന്നതായി പരാതി. വിനോദസഞ്ചാര കേന്ദ്രത്തില്‍ രണ്ടുതവണ പ്രവേശന ഫീസ് ഈടാക്കുന്നതാണ് പരാതിക്കിടയാക്കിയത്. കക്കയം അങ്ങാടിയില്‍ നിന്ന് ഡാംസൈറ്റ് റോഡിലേക്ക് കയറുമ്പോഴുള്ള വനസംരക്ഷണ സമിതിയുടെ ഓഫിസില്‍ നിന്ന് ഒരാള്‍ക്ക് 40 രൂപവീതം ടിക്കറ്റ് നിരക്ക് ഈടാക്കുന്നുണ്ട്. പതിനാലു കിലോമീറ്ററോളം സഞ്ചരിച്ച് മുകളില്‍ എത്തുമ്പോള്‍ വീണ്ടും കെഎസ്ഇബി പ്രവേശനഫീസായി ഒരാള്‍ക്ക് 20 രൂപ വീതവും പാര്‍ക്കിങ് ഫീസായി 30 രൂപയും വാങ്ങുന്നു. കാറില്‍ കക്കയം കാണാനെത്തുന്ന ഒരു കുടുംബത്തിന് 350 രൂപയോളമാണ് ഫീസായി ഒടുക്കേണ്ടി വരുന്നത്. വനംവകുപ്പും കെഎസ്ഇബിയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് ഒരേ സ്ഥലത്ത് രണ്ട് ഫീസ് വാങ്ങുന്നതിനിടയാക്കുന്നതെന്ന് പറയപ്പെടുന്നു. അന്യായമായ ഫീസ് ഈടാക്കുന്നതിനെതിരേ കഴിഞ്ഞ ദിവസം കക്കയം സന്ദര്‍ശിക്കാനെത്തിയ പൂനൂര്‍ സ്വദേശികള്‍ കൂരാച്ചുണ്ട് പേലിസില്‍ പരാതി നല്‍കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക