കഅ്ബയെ പുതപ്പിക്കുന്ന കിസ്വ വില്ക്കാന് ശ്രമം
Published : 23rd March 2018 | Posted By: sruthi srt
മനാമ: 8 ദശലക്ഷം സൗദി റിയാലിന് വിശുദ്ധ കഅ്ബയെ പുതപ്പിക്കുന്ന കറുപ്പിലും സ്വര്‍ണ നൂലിലും ചിത്രപ്പണി ചെയ്ത കിസ്വ വില്ക്കാന് ശ്രമം. വെബ്സൈറ്റിലൂടെയാണ് കിസ്വ വില്പന നടത്തുന്നതിന് ഏജന്റ് ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തു വന്നതോടെ പരസ്യം സൈറ്റില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഹിജ്റ 1412ല്‍ നിര്‍മിച്ച, വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള അല്‍ശൈബി കുടുംബത്തിന്റെ പക്കലുള്ള കിസ്വയുടെ ഭാഗമാണെന്ന വ്യാജേനയാണ് ഏജന്റ് വ്യാജ കിസ്വ വില്പന നടത്താന്‍ ശ്രമിക്കുന്നത്. കിസ്വ വില്‍ക്കുന്നതിന് മക്ക ഗവര്‍ണറേറ്റില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും ഏജന്റ് വാദിക്കുന്നു.

എന്നാല്‍ തന്റെ കുടുംബത്തിന്റെ പേരില്‍ ഇങ്ങനെ ഒരു കിസ്വ വില്പനക്ക് വച്ചിട്ടില്ലെന്ന് അല്‍ശൈബി കുടുംബത്തിലെഅബ്ദുല്മലിക് അല്‍ശൈബി പറഞ്ഞു. യഥാര്‍ഥ കിസ്വയുടെ ഭാഗം തങ്ങളുടെ പക്കലുണ്ടെന്ന് നിരവധി പേര് വാദിക്കുന്നുണ്ട്. വാങ്ങിക്കുന്നതിന് ആഗ്രഹിക്കുന്നവരുടെ വിശ്വാസം ആര്‍ജിക്കുന്നതിന് അല്‍ശൈബി കുടുംബത്തിന്റെ പേര് ഇവര്‍ വലിച്ചിഴക്കുകയാണ്. എന്നാല്‍ ഇങ്ങിനെ വില്‍ക്കുന്നതിന് ശ്രമിക്കുന്ന വ്യാജ കിസ്വകളില് ഭൂരിഭാഗവും ഇന്ത്യയിലോ ഈജിപ്തിലോ നിര്‍മിച്ചതാകും. ഒറിജിനല്‍ കിസ്വയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണ്. ഇവ പ്രത്യേക ഗോഡൗണിലാണ് സൂക്ഷിക്കുന്നതെന്നും അബ്ദുല്‍മലിക് അല്‍ശൈബി പറഞ്ഞു. കിസ്വയുടെ ഭാഗങ്ങള്‍ വില്‍ക്കുന്നതിന് തങ്ങള്‍ ആര്‍ക്കും ലൈസന്‍സ് നല്‍കുന്നില്ലെന്നും ഇങ്ങനെ ലൈസന്‍സ് ലഭിച്ചതായി വാദിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മക്ക ഗവര്‍ണറേറ്റ് വക്താവ് സുല്‍ത്താന്‍ അല്‍ദോസരി പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.