|    Nov 14 Wed, 2018 1:35 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കഅ്ബയുടെ പുതിയ കിസ്‌വ കൈമാറി

Published : 13th August 2018 | Posted By: kasim kzm

മക്ക: കഅ്ബാലയത്തെ അണിയിക്കുന്നതിനുള്ള പുതിയ പുടവ (കിസ്‌വ) കൈമാറി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള അല്‍ശൈബി കുടുംബത്തിലെ കാരണവര്‍ ശെയ്ഖ് ഡോ. സ്വാലിഹ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ശൈബിക്കാണ് പുതിയ കിസ്‌വ കൈമാറിയത്. ഇന്നലെ രാവിലെ ജിദ്ദയില്‍ മക്ക ഗവര്‍ണറുടെ ഓഫിസിലായിരുന്നു ചടങ്ങ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ അറഫയില്‍ സംഗമിക്കുന്ന ദുല്‍ഹജ്ജ് ഒമ്പതിന് രാവിലെ പഴയ കിസ്‌വ മാറ്റി കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കും.
പ്രകൃതിദത്തമായ പട്ടില്‍ നിര്‍മിക്കുന്ന കിസ്‌വയ്ക്ക് രണ്ട് കോടിയിലേറെ റിയാലാണ് ചെലവ്. 14 മീറ്ററാണ് ഉയരം. മുകളില്‍ നിന്നുള്ള മൂന്നിലൊന്ന് ഭാഗത്ത് 95 സെന്റീമീറ്റര്‍ വീതിയുള്ള ബെല്‍റ്റുണ്ട്. 16 ഇസ്‌ലാമിക് കാലിഗ്രാഫി ആലേഖനങ്ങള്‍ അടങ്ങിയ ബെല്‍റ്റിന്റെ ആകെ നീളം 47 മീറ്ററാണ്.
ആകെ അഞ്ച് കഷ്ണങ്ങള്‍ അടങ്ങിയതാണ് കിസ്‌വ. കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തുമായി ഓരോ കഷ്ണങ്ങള്‍ തൂക്കും. അഞ്ചാമത്തെ കഷ്ണം വാതിലിനു മുന്നിലെ തൂക്കു കര്‍ട്ടനാണ്. ഇവ പിന്നീട് പരസ്പരം തുന്നിച്ചേര്‍ക്കുകയാണ് ചെയ്യുക. 700 കിലോ പട്ടും 120 കിലോ വെള്ളി, സ്വര്‍ണ നൂലുകളും ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു കിസ്‌വയുടെ നിര്‍മാണത്തിന് എട്ടു മുതല്‍ ഒമ്പതു മാസം വരെ എടുക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss