|    Jun 22 Thu, 2017 5:27 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കഅബയെ അവഹേളിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ; ബംഗ്ലാദേശില്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തു

Published : 1st November 2016 | Posted By: SMR

ധക്ക: മുസ്‌ലിംകളുടെ പുണ്യഗേഹമായ കഅബയെ അവഹേളിക്കുന്ന രീതിയില്‍ ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം അഞ്ച് ക്ഷേത്രങ്ങള്‍ തകര്‍ത്തു. കഴിഞ്ഞ ഞായറാഴ്ച നസിര്‍നഗറിലെ ഒരു മല്‍സ്യത്തൊഴിലാളി കഅബാലായത്തിനുള്ളില്‍ ഹിന്ദു ദേവത നില്‍ക്കുന്ന രീതിയിലുള്ള ചിത്രം മോര്‍ഫ് ചെയ്ത് പോസ്റ്റ് ചെയ്തതാണ് പ്രശ്‌നത്തിനു കാരണം. കുറ്റക്കാരനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ട് സംഘടനകള്‍ പ്രതിഷേധപ്രകടനം നടത്തിയതായി ജില്ലാ പോലിസ് മേധാവി മിസനുര്‍ റഹ്മാന്‍ പറഞ്ഞു. പ്രതിഷേധത്തിനിടെ 15ഓളം ക്ഷേത്രങ്ങള്‍ക്കും കടകള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണം ഉണ്ടായതായി.
നിരവധി പേര്‍ക്കു പരിക്കേറ്റതായും സമുദായ നേതാവ് സുമേഷ് റോയ് പറഞ്ഞു. സംഭവത്തില്‍ പോലിസ് ഒമ്പതുപേരെ അറസ്റ്റ് ചെയ്തു. സ്ഥലത്ത് പോലിസിനെ വ്യന്യസിച്ചിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക