|    Jun 19 Tue, 2018 4:47 am

കംഫര്‍ട്ട് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നില്ല; മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ‘ആശങ്ക’ തീര്‍ക്കാനിടമില്ല

Published : 26th January 2017 | Posted By: fsq

 

കോഴിക്കോട്: മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനോടു ചേര്‍ന്ന് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്തത് രോഗികളേയും കൂട്ടിരിപ്പുകാരേയും ബുദ്ധിമുട്ടിലാക്കുന്നു. സമീപത്തുണ്ടായിരുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ വര്‍ഷങ്ങളായി പൂട്ടിക്കിടക്കുകയാണ്. ഇത് അറ്റകുറ്റപ്പണി നടത്തി തുറന്ന് പ്രവര്‍ത്തിപ്പിക്കാനോ പകരം സംവിധാനമൊരുക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല. സന്നദ്ധ പ്രവര്‍ത്തകരും ആംബുലന്‍സ് ഡ്രൈവര്‍മാരും ഇതര ജീവനക്കാരുമുള്‍പ്പെടെ ഒട്ടേറെ പേരാണ് അത്യാഹിതവിഭാഗത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. മിക്കവരും വാര്‍ഡുകളിലെ ടോയ്‌ലറ്റുകളെയോ അല്ലെങ്കില്‍ സമീപത്തെ ഹോട്ടലുകളെയോ സ്വകാര്യസ്ഥാപനങ്ങളെയോ ആണ് ആശ്രയിക്കുന്നത്. പുരുഷന്‍മാരില്‍ പലരും വാഹന പാര്‍ക്കിങ് പരിസരത്ത് മൂത്രമൊഴിക്കുന്നതിനാല്‍ ദുര്‍ഗന്ധവും അനുഭവപ്പെടുന്നുണ്ട്. രോഗികള്‍ക്കൊപ്പം എത്തുന്നവര്‍ക്ക് തന്നെ എന്തെങ്കിലും സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ക്ലോക്ക് റൂം പോലുള്ള സംവിധാനവും ഇവിടെയില്ല. മാതൃശിശുസംരക്ഷണകേന്ദ്രത്തിനോട് ചേര്‍ന്ന് വിശ്രമമന്ദിരം നിര്‍മിച്ചതിന് സമാനമായി ചെറിയ രീതിയിലെങ്കിലും അത്യാഹിത വിഭാഗത്തിലും സൗകര്യമൊരുക്കണമെന്ന് ആവശ്യമുയരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss