|    Jan 21 Sat, 2017 10:08 am
FLASH NEWS

കംപോഡിയ: സര്‍ക്കാര്‍ വിമര്‍ശകന്‍ കൊല്ലപ്പെട്ടു

Published : 11th July 2016 | Posted By: SMR

നോംപെന്‍: കംപോഡിയയിലെ സുപ്രധാന രാഷ്ട്രീയ നിരീക്ഷകനും സര്‍ക്കാരിനെതിരേ വിമര്‍ശനമുയര്‍ത്തുന്നതിന്റെ പേരില്‍ പ്രസിദ്ധനുമായ കെം ലീ തലസ്ഥാനമായ നോംപെന്നില്‍ വെടിയേറ്റുമരിച്ചു. പ്രധാനമന്ത്രി ഹണ്‍സെനും പ്രതിപക്ഷവും തമ്മില്‍ അസ്വാസ്ഥ്യം നിലനില്‍ക്കുന്ന അവസരത്തിലാണ് കൊലപാതകം. കോഫിബാറില്‍ വച്ചാണ് ലീയ്ക്കു വെടിയേറ്റതെന്ന് കിര്‍ത് ചന്ദരിതിലെ പോലിസ് വക്താവ് എഎഫ്പി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കടം തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ താനാണ് കൊല നടത്തിയതെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും പോലിസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പതിറ്റാണ്ടുകളായി രാജ്യം ഭരിക്കുന്ന ഹണ്‍സെന്നിന്റെ കംപോഡിയന്‍ പീപ്പിള്‍സ് പാര്‍ട്ടി (സിപിപി)ക്കെതിരായാണ് ലീ പ്രധാനമായും വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുള്ളതെങ്കിലും പ്രതിപക്ഷപാര്‍ട്ടിയും വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. അടുത്ത വര്‍ഷം കംപോഡിയയില്‍ പൊതുതിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് സംഭവം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക