|    Jan 17 Tue, 2017 10:54 pm
FLASH NEWS

കംപോഡിയ: ലേയുടെ സംസ്‌കാരച്ചടങ്ങില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു

Published : 25th July 2016 | Posted By: SMR

നോം പെന്‍: കംപോഡിയയില്‍ സാമൂഹികപ്രവര്‍ത്തകന്‍ കെം ലേയുടെ (46) സംസ്‌കാരച്ചടങ്ങുകളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ഈ മാസം 10നാണ് ജനാധിപത്യ പ്രവര്‍ത്തകനും സാമൂഹികപ്രവര്‍ത്തകനുമായ കെം ലേ വെടിയേറ്റു മരിച്ചത്.
തലസ്ഥാനം നോം പെന്നില്‍ ഒരു പെട്രോള്‍ ബങ്കിനു സമീപം വച്ചായിരുന്നു അദ്ദേഹത്തിനു നേര്‍ക്ക് ആക്രമണമുണ്ടായത്. വധത്തിനു പിറകില്‍ രാഷ്ട്രീയ ഗൂഢാലോചനയുള്ളതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നോം പെന്നില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതികശരീരം കെം ലേയുടെ തബേകോ പ്രവിശ്യയിലെ വീടിനു സമീപമാണ് സംസ്‌കരിച്ചത്.
ലേയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഒരു മുന്‍ സൈനികന്‍ ഏറ്റെടുത്തിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് കൊലപാതകമെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാല്‍, രാജ്യത്തെ ഹുന്‍ സെന്‍ സര്‍ക്കാരിന് കൊലപാതകത്തില്‍ പങ്കുള്ളതായി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഹുന്‍ സെന്‍ സര്‍ക്കാരിന്റെ വിമര്‍ശകനായ ലേ ശക്തമായ പ്രതിപക്ഷമെന്ന നിലയില്‍ പ്രവര്‍ത്തിച്ചതായി അദ്ദേഹത്തിന്റെ അനുയായികള്‍ അഭിപ്രായപ്പെട്ടു.
ലോകത്തെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങളിലൊന്നായി അറിയപ്പെടുന്ന കംപോഡിയയില്‍ പുതിയ സംശുദ്ധ രാഷ്ട്രീയത്തിന്റെ യുഗത്തിന് തുടക്കം കുറിക്കുമെന്ന് ലേ പ്രഖ്യാപിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക